x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​യം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നാ​ലു ലി​ഫ്റ്റ് കൂടി അ​നു​വ​ദി​ച്ചു

വെബ് ഡെസ്ക്
Published: August 7, 2026 11:17 PM IST | Updated: August 7, 2026 11:17 PM IST

പ്രതീകാത്മക ചിത്രം

 കോ​​ട്ട​​യം: കോ​​ട്ട​​യം റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നി​​ല്‍ പു​​തു​​താ​​യി നാ​​ലു ലി​​ഫ്റ്റു​​ക​​ള്‍ അ​​നു​​വ​​ദി​​ച്ച​​താ​​യി ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി. സ്റ്റേ​​ഷ​​നി​​ല്‍ പു​​തു​​താ​​യി നി​​ര്‍​മി​​ച്ച മേ​​ല്‍​പ്പാ​​ല​​ത്തി​​ല്‍ ലി​​ഫ്റ്റു​​ക​​ള്‍, എ​​സ്‌​​ക​​ലേ​​റ്റ​​റു​​ക​​ള്‍ എ​​ന്നി​​വ ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ഇ​​ത് പ്രാ​​യ​​മാ​​യ യാ​​ത്ര​​ക്കാ​​ര്‍, ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ര്‍, ഗ​​ര്‍​ഭി​​ണി​​ക​​ള്‍, രോ​​ഗി​​ക​​ള്‍, കു​​ട്ടി​​ക​​ള്‍ എ​​ന്നി​​വ​​ര്‍​ക്ക് വ​​ലി​​യ പ്ര​​യാ​​സം ഉ​​ണ്ടാ​​ക്കി​​യി​​രു​​ന്നു.

ഇ​​ത്ത​​ര​​ക്കാ​​ര്‍ സ്റ്റേ​​ഷ​​ന്‍റെ അ​​ക​​ത്തു​​ക​​യ​​റി ടി​​ക്ക​​റ്റ് എ​​ടു​​ത്ത​​തി​​ന് ശേ​​ഷം വീ​​ണ്ടും സ്റ്റേ​​ഷ​​ന്‍റെ മു​​ന്‍​ഭാ​​ഗ​​ത്ത് പു​​റ​​ത്തു​​വ​​ന്ന് മേ​​ല്‍​പ്പാ​​ല​​ത്തി​​ല്‍ ക​​യ​​റി വേ​​ണം ര​​ണ്ടു മു​​ത​​ല്‍ അ​​ഞ്ചു വ​​രെ​​യു​​ള്ള പ്ലാ​​റ്റ് ഫോ​​മു​​ക​​ളി​​ലേ​​ക്ക് പോ​​കേ​​ണ്ടി​​യി​​രു​​ന്ന​​ത്. നാ​​ലു ലി​​ഫ്റ്റ് സ്ഥാ​​പി​​ക്കു​​ന്ന​​തോ​​ടെ തി​​രു​​വ​​ന​​ന്ത​​പു​​രം ഭാ​​ഗ​​ത്തും എ​​റ​​ണാ​​കു​​ളം ഭാ​​ഗ​​ത്തും ര​​ണ്ട് മേ​​ല്‍​പ്പാ​​ല​​ങ്ങ​​ളി​​ല്‍​നി​​ന്നും എ​​ല്ലാ പ്ലാ​​റ്റ്ഫോ​​മു​​ക​​ളി​​ലേ​​ക്കും ലി​​ഫ്റ്റി​​ല്‍ ഇ​​റ​​ങ്ങാ​​നും ക​​യ​​റാ​​നും സാ​​ധി​​ക്കും.
കോ​​ട്ട​​യം റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നു​​മാ​​യും മ​​റ്റ് സ്റ്റേ​​ഷ​​നു​​ക​​ളു​​മാ​​യും ബ​​ന്ധ​​പ്പെ​​ട്ട പ്ര​​ശ്‌​​ന​​ങ്ങ​​ളും ട്രെ​​യി​​നു​​ക​​ളും സ്റ്റോ​​പ്പു​​ക​​ളും അ​​നു​​വ​​ദി​​ക്കു​​ന്ന കാ​​ര്യ​​വും കേ​​ന്ദ്ര റെ​​യി​​ല്‍​വേ മ​​ന്ത്രി​​യു​​ടെ ശ്ര​​ദ്ധ​​യി​​ല്‍​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്നും പ്ര​​ശ്‌​​ന​​പ​​രി​​ഹാ​​ര​​ത്തി​​നാ​​യി നി​​ര​​ന്ത​​രം സ​​മ്മ​​ര്‍​ദം ചെ​​ലു​​ത്തു​​മെ​​ന്നും ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി പ​​റ​​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews railway station

Recent News

Corehub Up