നാലുവർഷ ബിരുദവുമായി ബന്ധപ്പെട്ട് എകെപിസിടിഎ യുടെ പഠനനിർദേശങ്ങൾ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർപേഴ്സൺ പ്രഫ. അച്യുത് ശങ്കറിന് എകെപിസിടിഎ ജന
പത്തനംതിട്ട: നാലുവർഷ ബിരുദ പഠന പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ പഠനസമിതി തയാറാക്കിയ ഇടക്കാല റിപ്പോർട്ടിനോടുള്ള പ്രതികരണങ്ങൾ, പുതിയ പദ്ധതി കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ എന്നീ രണ്ട് പഠന റിപ്പോർട്ടുകൾ എകെപിസിടിഎ സംസ്ഥാന കമ്മിറ്റി കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിനു കൈമാറി. തിരുവനന്തപുരത്ത് കൗൺസിൽ ഓഫീസിലാണ് ഇരു രേഖകളും കൈമാറിയത്.
സംസ്ഥാന അക്കാദമിക് കമ്മിറ്റി തയാറാക്കിയ രണ്ട് രേഖകളാണ് വൈസ് ചെയർപേഴ്സൺ പ്രഫ. അച്യുത്ശങ്കറിന് നൽകിയത്. മെംബർ സെക്രട്ടറി ഡോ. ആബിദ ഫാറൂഖി സന്നിഹിതയായിരുന്നു.
എകെപിസിടിഎ ജനറൽ സെക്രട്ടറി എ. നിശാന്ത്, ട്രഷറർ ഡോ. എൻ. രേണുക, വൈസ് പ്രസിഡന്റുമാരായ ആഷ പ്രഭാകരൻ, ഡോ. എസ്. സോജു, സെക്രട്ടറി ഡോ. ജി.എസ്. സുമേഷ് , സംസ്ഥാന അക്കാദമിക് കമ്മിറ്റി കൺവീനർ ഡോ. ലിബിൻ കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews Education Council