കേളകം പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി വെള്ളൂന്നി പ്രൊവിഡൻസ് എൽപി സ്കൂളിൽ സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡ
കേളകം: കേളകം പഞ്ചായത്ത്, ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, അടക്കാത്തോട് ഗവ. ആയുർവേദ ഡിസ്പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളൂന്നി പ്രൊവിഡൻസ് എൽപി സ്കൂളിൽ നടന്ന ക്യാമ്പ് കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. ഇ.ആർ. ബിജു, സുനിത രാജു വാത്യാട്ട്, ലിസി കുന്നോല, വെള്ളൂന്നി പള്ളി വികാരി ഫാ. ജോണി ഇലവുങ്കൽ എന്നിവർ പ്രസംഗിച്ചു.