കളത്തൂക്കടവ്: ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയും തലപ്പലം പഞ്ചായത്തും കളത്തൂക്കടവ് ജോണ്‍ മരിയ വിയാനി ഇടവക കര്‍ഷക യൂണിറ്റും എകെസിസി യൂണിറ്റും മാതൃവേദിയും സംയുക്തമായി ലയണ്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ പൈകയുടെ സഹകരണത്തോടെ സൗജന്യ മെഗാ നേത്രപരിശോധനാ ക്യാമ്പും തിമിര ശസ്ത്രക്രിയാ നിര്‍ണയ ക്യാമ്പും സംഘടിപ്പിക്കും. ജൂലൈ മൂന്നിന് രാവിലെ 10 മുതല്‍ 1.30 വരെ സെന്റ് ജോണ്‍ വിയാനി പാരിഷ് ഹാളില്‍ നടക്കുന്ന ക്യാമ്പില്‍ നേത്രരോഗവിദഗ്ധരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തും.
ക്യാമ്പില്‍ പങ്കെടുക്കുന്ന ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയയ്ക്ക് അവസരം ലഭിക്കും. എപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ നിരക്കില്‍ ശസ്ത്രക്രിയാ സൗകര്യം ഒരുക്കിയിട്ടുണ്ട്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. നേരിട്ടും ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. ഫോൺ - 94472 13027.
Tags : nattu vishesham Free eye check-up camp