പ്രതീകാത്മക ചിത്രം
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഡിപ്പാര്ട്ട്മെന്റ് ഓഫ് പീഡിയാട്രിക്സ് ആൻഡ് നിയോനാ റ്റോളജിസ്റ്റിന്റെ ആഭിമുഖ്യത്തില് നാളെ മുതല് സെപ്റ്റംബര് അഞ്ചുവരെ രാവിലെ ഒമ്പതു മുതല് ഉച്ചയ്ക്ക് ഒന്നുവരെയും വൈകുന്നേരം നാലുമുതല് ആറുവരെയും സൗജന്യ പീഡിയാട്രിക്സ് നിയോനാറ്റോളജി ക്യാമ്പ് നടത്തും. വാഴപ്പള്ളി പഞ്ചയാത്ത് പ്രസിഡന്റ് വീണ സി. ദിലീപ് ഉദ്ഘാടനം നിര്വഹിക്കും. ഹോസ്പിറ്റല് എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. ജയിംസ് പി. കുന്നത്ത് അധ്യക്ഷത വഹിക്കും.
കണ്സള്ട്ടന്റ് പീഡിയാട്രിഷന് ആൻഡ് നിയോനാറ്റോളജിസ്റ്റ് ഡോ. ദീപ ജയിംസ് , കണ്സള്ട്ടന്റ് പീഡിയാട്രിഷന് ഡോ. റിയ കെ. മാത്യു എന്നിവര് നേതൃത്വം നല്കുന്ന ക്യാമ്പില് എല്ലാ ദിവസവും മുന്കൂട്ടി ബുക്ക് ചെയ്യുന്ന 30 പേര്ക്ക് കണ്സള്ട്ടേഷന് പൂര്ണമായും സൗജന്യമാണ്.
ലാബ്, റേഡിയോളജി, എന്നീ സേവനങ്ങള്ക്ക് 20ശതമാനം ഡിസ്കൗണ്ട് ലഭിക്കും. കുട്ടികളുടെ സമഗ്ര ആരോഗ്യപരിശോധന, വളര്ച്ചാ-വികസന വിലയിരുത്തല്, പോഷകാഹാര നിര്ദേശങ്ങള് എന്നിവ ലഭ്യമാണ്. നവജാത ശിശുക്കള്ക്കും കുട്ടികള്ക്കും വിദഗ്ധ ശിശുരോഗ ചികിത്സയും സാധാരണ രോഗങ്ങളുടെ പരിശോധനയും ചികിത്സയും ലഭിക്കും. രജിഷ്ട്രേഷന് 8943353611 എന്ന നമ്പറില് ബന്ധപ്പെടണം.
സീനിയര് കണ്സള്ട്ടന്റ് പീഡിയാട്രിഷന് ഡോ. റെജിമോന് ജോസ്, സീനിയര് കണ്സള്ട്ടന്റ് പീഡിയാട്രിഷന് ഡോ. സഞ്ജു സൈമണ് ജോസഫ് എന്നിവരുടെ സേവനവും ലഭ്യമാണ്.