പരിസ്ഥിതിദിനമായ ഇന്നലെ ജനിച്ച നവജാതശിശുവിന് വൃക്ഷത്തൈ നൽകി ബിഷപ് ബെൻസിഗർ ആശുപത്രി ഡയറക്ടർ ഫാ. ബിനോയ് തോമസ് തുപ്പാശേരി പരിസ്ഥിതിദിനം ആചരിക്കുന്നു.
കൊല്ലം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബിഷപ് ബെൻസിഗർ ആശുപത്രി വ്യത്യസ്തമായ പരിസ്ഥം ദിനാചരണം സംഘടിപ്പിച്ചു. ഇന്നലെ ജനിച്ച നവജാത ശിശുക്കൾക്ക് ഫലവൃക്ഷത്തൈകൾ നൽകിയാണ് ആശുപത്രി ഈ വർഷത്തെ പരിസ്ഥിതി ദിനം ആചരിച്ചത്.
ഈ ഭൂമിയിൽ ജന്മമെടുക്കുന്ന പുതിയ തലമുറയ്ക്ക് വേണ്ടി പരിസ്ഥിതിയെ സംരക്ഷിക്കാനും വൃക്ഷവനം വർധിപ്പിക്കാനും നാം പ്രതിജ്ഞാബദ്ധരാണെന്ന് ബിഷപ് ബെൻസിഗർ ആശുപത്രി ഡയറക്ടർ ഫാ. ബിനോയ് തോമസ് തുപ്പാശേരി പറഞ്ഞു.
ചടങ്ങിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജീന മേരി, ഹോസ്പിറ്റൽ നേഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സിർള മേരി, നഴ്സുമാർ, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Tags : Local News Nattuvishesham Kollam