x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഞ്ഞ​ങ്ങാ​ട്, നീ​ലേ​ശ്വ​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ കൂ​ടു​ത​ൽ വി​ക​സ​ന​ം


Published: November 3, 2025 01:26 AM IST | Updated: November 3, 2025 01:26 AM IST

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി പാ​ല​ക്കാ​ട് ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ മ​ധു​ക​ർ റാ​വ​ത്ത് കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ.

കാ​ഞ്ഞ​ങ്ങാ​ട്: റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ന​ട​ക്കു​ന്ന വി​വി​ധ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി പാ​ല​ക്കാ​ട് ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ മ​ധു​ക​ർ റാ​വ​ത്ത് കാ​ഞ്ഞ​ങ്ങാ​ട്, നീ​ലേ​ശ്വ​രം, ബേ​ക്ക​ൽ ഫോ​ർ​ട്ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ​ത്തി. കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ന്‍റെ ന​വീ​ക​ര​ണ ജോ​ലി​ക​ളും സ്റ്റേ​ഷ​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്തെ മേ​ൽ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പു​രോ​ഗ​തി​യും വി​ല​യി​രു​ത്തി.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള റോ​ഡി​നും റെ​യി​ൽ​പാ​ത​യ്ക്കു​മി​ട​യി​ൽ കാ​ടു​പി​ടി​ച്ചു​കി​ട​ക്കു​ന്ന സ്ഥ​ലം വൃ​ത്തി​യാ​ക്കി അ​വി​ടെ കൂ​ടി പാ​ർ​ക്കിം​ഗ് കേ​ന്ദ്രം നി​ർ​മി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. ഇ​തി​ന് ആ​വ​ശ്യ​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. പ്ലാ​റ്റ്ഫോ​മി​ന്‍റെ തെ​ക്കു​വ​ശ​ത്ത് അ​രി​മ​ല ആ​ശു​പ​ത്രി​ക്കു സ​മീ​പം മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ന്ന സ്ഥ​ലം നി​ക​ത്തി പു​തി​യ പാ​ർ​ക്കിം​ഗ് കേ​ന്ദ്രം നി​ർ​മി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു സ​മാ​ന​മാ​യ രീ​തി​യി​ൽ വ​ട​ക്കു​വ​ശ​ത്തും നി​ർ​മി​ക്കാ​നാ​ണ് നി​ർ​ദേ​ശം.

തെ​ക്കു​വ​ശ​ത്ത് പ്ലാ​റ്റ്ഫോ​മി​നോ​ടു ചേ​ർ​ന്ന് ഭ​ക്ഷ​ണ​ശാ​ല​യ്ക്കാ​യി സ്ഥ​ലം ക​ണ്ടെ​ത്താ​നും അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി.

സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ പി.​കെ. പ്ര​ശാ​ന്ത്, പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി. ​മു​ഹ​മ്മ​ദ് അ​സ്‌​ലം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​ആ​ർ​എ​മ്മി​നെ സ്വീ​ക​രി​ച്ചു.

നീ​ലേ​ശ്വ​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ല​വി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ന്‍റെ വീ​തി കൂ​ട്ടു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് ഡി​ആ​ർ​എം വ്യ​ക്ത​മാ​ക്കി.

നീ​ലേ​ശ്വ​രം റെ​യി​ൽ​വേ ഡ​വ​ല​പ്മെ​ന്‍റ് ക​ള​ക്ടീ​വ് (എ​ൻ​ആ​ർ​ഡി​സി) പ്ര​സി​ഡ​ന്‍റ് എ​ൻ. സ​ദാ​ശി​വ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​യു. ച​ന്ദ്ര​ശേ​ഖ​ര​ൻ, സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഗോ​വി​ന്ദ് നാ​യ​ക്, ക​മേ​ഴ്സ്യ​ൽ സൂ​പ്പ​ർ​വൈ​സ​ർ എം. ​സി​ന്ധു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​ആ​ർ​എ​മ്മി​നെ സ്വീ​ക​രി​ച്ചു.

Tags : railway stations nattuvisesham local news

Recent News

Corehub Up