പ്രതീകാത്മക ചിത്രം
അടൂർ: പന്നിവിഴ നെടുംകുളഞ്ഞിഭാഗത്ത് രണ്ട് ഫ്യൂസുകൾ അജ്ഞാതർ ഊരി. ഇതോടെ ഒരു മണിക്കൂർ വൈദ്യുതി മുടങ്ങി. ചൊവ്വാഴ്ച രാത്രി 12 മുതൽ ഒന്നു വരെയാണ് നെടുംകുളഞ്ഞി ഭാഗത്തെ വൈദ്യുതി മുടങ്ങിയത്. ഇതിനുമുമ്പ് വൈദ്യുതി തടസം ഈ ഭാഗത്ത് നേരിട്ടിരുന്നു. എന്നാൽ വൈദ്യുതി വരേണ്ട സമയമായിട്ടും ലഭിക്കാത്തതിനേത്തുടർന്ന് നാട്ടുകാർ കെഎസ്ഇബി അധികൃതരുമായി ബന്ധപ്പെട്ടു.
വൈദ്യുതി ഉണ്ടാകാനിടയില്ലെന്നു മനസിലാക്കിയ അടൂർ കെഎസ്ഇബി അധികൃതർ നടത്തിയ പരിശോധനയിലാണ് ഫ്യൂസുകൾ ഊരിവച്ചിരിക്കുന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് ഫ്യൂസ് പുനഃസ്ഥാപിച്ചു. സംഭവം സംബന്ധിച്ച് പൊലിസിൽ കെഎസ്ഇബി അധികൃതർ പരാതി നൽകി. അടൂർ മേഖലയിൽ വർധിച്ചുവരുന്ന മോഷണങ്ങൾക്കിടെ രാത്രിയിലുണ്ടായ വൈദ്യുതി തടസം പ്രദേശവാസികളെയും ഭീതിയിലാഴ്ത്തിയിരുന്നു.