തിരുവനന്തപുരം : ട്രിവാൻഡ്രം ടെന്നീസ് ക്ലബ് സംഘടിപ്പിക്കുന്ന ജി.വി.രാജ മെമ്മോറിയൽ ടെന്നീസ് ചാമ്പ്യൻഷിപ്പിന് തുടക്കം .സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 175 ഓളം താരങ്ങൾ മത്സരിക്കുന്ന ചാമ്പ്യൻഷിപ്പ് മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.
അണ്ടർ 10 മുതൽ 18 വരെയുള്ള പ്രായ വിഭാഗങ്ങൾക്ക് പുറമേ പുരുഷ, വനിത വിഭാഗങ്ങളിലും മത്സരം ഉണ്ട്. കേരള ടെന്നിസ് അസോസിയേഷൻ ട്രിവാൻഡ്രം, ഡിസ്ട്രിക്ട് ടെന്നീസ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ചാമ്പ്യൻഷിപ്പ് .മത്സരം 24ന് അവസാനിക്കും.