ആലത്തൂര്‍: കഴിഞ്ഞ രണ്ടുദിവസമായി പെയ്യുന്ന മഴയില്‍ ഗായത്രിപ്പുഴ നിറഞ്ഞൊഴുകുന്നു. എടാംപറമ്പ് തടയണയുടെ മുകളിലുടെ വെള്ളത്തിന്റെ ശക്തമായ ഒഴുക്കുള്ളതിനാൽ ഇതുവഴിയുള്ള ഗതാഗതം മുടങ്ങി.
ആലത്തൂര്‍ പഞ്ചായത്തിലെ ഒന്നുംരണ്ടും വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന വെങ്ങന്നൂരിലെ ഒരുഭാഗം, പറക്കുന്നം, നെല്ലിക്കാട് എരിമയൂര്‍ പഞ്ചായത്തിലെ ചുള്ളിമട, കുരുവക്കോട് എന്നീ പ്രദേശങ്ങളിലുള്ളവര്‍ക്ക് ഇപ്പോൾ ആലത്തൂരിലേക്കെത്തണമെങ്കിൽ അഞ്ചുകിലോമീറ്ററോളം അധികമായി യാത്ര ചെയ്ത് വെങ്ങന്നൂര്‍ ഗായത്രി പുഴപ്പാലംവഴി യാത്ര ചെയ്യണം.
Tags : Nattuvishesham District News