x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ബാ​ര്‍ മി​ല്‍​മ​യി​ലെ നെ​യ് മോ​ഷ​ണം: മു​ഖ്യ​മ​ന്ത്രി​ക്കും വ​കു​പ്പ് മ​ന്ത്രി​ക്കും പ​രാ​തി

വെബ് ഡെസ്ക്
Published: October 14, 2026 03:25 AM IST | Updated: October 14, 2026 03:25 AM IST

കൊ​ള​ത്തൂ​ര്‍: മ​ല​ബാ​ര്‍ മി​ല്‍​മ​യി​ല്‍ വ​ന്‍​തോ​തി​ല്‍ നെ​യ് ന​ഷ്ട​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ സ​മ​ഗ്ര​വും സു​താ​ര്യ​വു​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ങ്ക​ട മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ മു​ഖ്യ​മ​ന്ത്രി​ക്കും വ​കു​പ്പ് മ​ന്ത്രി​ക്കും പ​രാ​തി ന​ല്‍​കി.

ഇ​ക്ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ന​ഷ‌്ട​മു​ണ്ടാ​യെ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍, ഉ​ത്ത​ര​വാ​ദി​ക​ളെ ക​ണ്ടെ​ത്തി ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ​യും സ്റ്റോ​ക്ക് പ​രി​ശോ​ധ​ന​ക​ളു​ടെ​യും റി​പ്പോ​ര്‍​ട്ടു​ക​ളും ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ളും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

കൂ​ടാ​തെ നെ​യ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത വ്യ​ക്തി​യു​ടെ വി​വ​ര​ങ്ങ​ള്‍, ക​രാ​ര്‍ കാ​ലാ​വ​ധി, വ്യ​വ​സ്ഥ​ക​ള്‍ എ​ന്നി​വ​യും വെ​ളി​പ്പെ​ടു​ത്ത​ണം. മോ​ഷ്ടി​ക്ക​പ്പെ​ട്ട നെ​യ്യുടെ കൃ​ത്യ​മാ​യ അ​ള​വും സാ​മ്പ​ത്തി​ക മൂ​ല്യ​വും സ്റ്റോ​ക്ക് ര​ജി​സ്റ്റ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്ക​ണം.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​ര്‍​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ക​രാ​റു​കാ​ര്‍​ക്കു​മെ​തി​രേ ഇ​തു​വ​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും പു​റ​ത്തു​വി​ട​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.

സം​ഭ​വ​ത്തി​ല്‍ ബ​ന്ധ​പ്പെ​ട്ട മാ​നേ​ജ​ര്‍​മാ​രു​ടെ​യും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വം പ​രി​ശോ​ധി​ച്ചി​ട്ടില്ലെ​ങ്കി​ല്‍ അ​തി​ന്‍റെ കാ​ര​ണ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന ഔ​ദ്യോ​ഗി​ക ഫ​യ​ല്‍ കു​റി​പ്പു​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ള്‍ ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ പൊ​തു​സ്വ​ത്തും സ്ഥാ​പ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക താ​ത്പ​ര്യ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​ന്‍ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ങ്ക​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് ഷ​ഫീ​ഖ് വ​ട​ക്കു​പ്പു​റം പ​റ​ഞ്ഞു.

Tags : Nattuvishesham District News DeepikaNews Ghee Theft

Recent News

Corehub Up