അച്ചീവ്മെന്റ് അവാര്‍ഡ് വി.എസ്. സന്തോഷ് കുമാറിന് സമ്മാനിക്കുന്നു.
പാരിപ്പള്ളി: ദുബായ് കേരള മൂന്നാം പതിപ്പില്‍ അമ്മ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ വി.എസ്. സന്തോഷ് കുമാറിന് ഗോള്‍ഡന്‍ അച്ചീവ്മെന്റ് അവാര്‍ഡ് സമ്മാനിച്ചു.
മികച്ച ബിസിനസ് സംരംഭകനും സമൂഹത്തിന് അശരണരായവര്‍ക്ക് കൈത്താങ്ങും പിന്തുണയും നല്കിയതും പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുമായി സഹകരിച്ച് നടന്ന ചടങ്ങില്‍ യുഎഇ മുന്‍മന്ത്രിയായ ഡോ. മുഹമ്മദ് സൈദ് അല്കിണ്ടിയും ബി.ബി. ഗോപകുമാര്‍ എംഎല്‍എയും ചേര്‍ന്നാണ് പുരസ്കാരം സമ്മാനിച്ചത് മന്ത്രി സി.പി. ജോണ്‍, ഡെപ്യൂട്ടി സ്പീക്കര്‍ ഓഫ് കേരള ഷാനിമോള്‍ ഉസ്മാന്, മുന്‍മന്ത്രി കെ.സി. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.