ശ്രീകണ്ഠപുരം: വയോജനങ്ങൾക്ക് മാത്രമായി പ്രത്യേക വകുപ്പ് രൂപീകരിച്ച് പ്രയാസമനുഭവിക്കുന്നവരെ ചേർത്തുപിടിക്കുന്ന സർക്കാരാണ് ഇന്ന് കേരളത്തിലുള്ളതെന്ന് സജീവ് ജോസഫ് എംഎൽഎ. കഴിഞ്ഞ 10 വർഷം കേരളത്തിലെ സർവീസ് പെൻഷൻകാരെമാത്രമല്ല. സമസ്ത മേഖലയിലുള്ളവരേയും അവഗണിച്ചുകൊണ്ട് മുന്നോട്ട് പോയവരായിരുന്നു പിണറായി സർക്കാരെന്നും കെഎസ്എസ്പിഎ ശ്രീകണ്ഠപുരം മണ്ഡലം വരവേൽപ് സമ്മേളനം ഇന്ദിരാഭവനിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് എൻ.എൽ. ചാക്കൊ അധ്യക്ഷതവഹിച്ചു. പുതുതായി സംഘടനയിലേക്ക് വന്നവരെ നഗരസഭാ ചെയർപേഴ്സൺ അഡ്വ. ഇ.വി. രാമകൃഷ്ണൻ സ്വീകരിച്ചു, ജില്ലാ പ്രസിഡന്റ് എം.പി. കുഞ്ഞിമൊയ്തീൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി. സുഖദേവൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.പി. ചന്ദ്രാംഗതൻ, ഡോ. കെ.വി. ഫിലോമിന, എൻ.ജെ. സ്റ്റീഫൻ, കെ. ബാബു, പി.ടി. കുര്യാക്കോസ്, പി. ദിനേശൻ, വർഗീസ് ജോൺ, ഡോ. വി.എ. അഗസ്റ്റിൻ, എം. ജനാർദ്ദനൻ, ജൈനമ്മ മോഹൻ എന്നിവർ പ്രസംഗിച്ചു.