x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി​ക്ക് ഗ്രാ​മ​സേ​വി​നിയു​ടെ ഓ​ണ​സ​മ്മാ​നം

വെബ് ഡെസ്ക്
Published: August 30, 2026 12:29 AM IST | Updated: August 30, 2026 12:29 AM IST

12 വ​ർ​ഷ​മാ​യി മുടങ്ങാതെ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​നെ ഗ്രാ​മ​സേ​വി​നി റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ആ​ർ. രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ക്കു​ന്നു.

പാ​മ്പാ​ടി: 2014 മു​ത​ൽ ഗ്രാ​മ​ത്തി​ലൂ​ടെ തു​ട​ർ​ച്ച​യാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന ഗ്രാ​മ​സേ​വി​നി കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് നാ​ട്ടു​കാ​ർ സ്വീ​ക​ര​ണം ന​ൽ​കി. ഗ്രാ​മ​സേ​വി​നി റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ശ്ര​മ​ഫ​ല​മാ​യി 2014 ൽ ​തു​ട​ങ്ങി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് 12 വ​ർ​ഷ​മാ​യി കോ​വി​ഡ് കാ​ല​ത്തു ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ളൊ​ഴി​കെ തു​ട​ർ​ച്ച​യാ​യി സ​ർ​വീ​സ് ന​ട​ത്തിവ​രി​ക​യാ​ണ്. ഓ​ണം, വി​ഷു സ​മ​യ​ങ്ങ​ളി​ൽ നാ​ട്ടു​കാ​ർ ഈ ​ബ​സി​ന് വ​ര​വേ​ൽ​പ്പു ന​ൽ​കുക പ​തി​വാ​ണ്.

ഗ്രാ​മ​സേ​വി​നി ബ​സ് എ​ന്ന വി​ളി​പ്പേ​രി​ലു​ള്ള ബ​സി​ലെ ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും ത​മ്മി​ലും വ​ലി​യ മൈ​ത്രി​യാ​ണ്. കോ​ട്ട​യ​ത്തു​നി​ന്നാ​രം​ഭി​ച്ച് പാ​മ്പാ​ടി ഗ്രാ​മ​സേ​വി​നി ജം​ഗ്ഷ​ൻ വ​ഴി നെ​ന്മ​ല, കു​മ്പ​ന്താ​നം, ക​ങ്ങ​ഴ വ​ഴി നെ​ടു​ങ്കു​ന്ന​ത്തേ​ക്കും തി​രി​ച്ച് പാ​മ്പാ​ടി വ​ഴി കൃ​ത്യ​സ​മ​യ​ത്ത് കോ​ട്ട​യ​ത്തേ​ക്കും സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സ് ആ​റു​കി​ലോ​മീ​റ്റ​റോ​ളം പ്ര​ദേ​ശ​ത്ത് മ​റ്റു പൊ​തു ഗ​താ​ഗ​ത സൗ​ക​ര്യ​മി​ല്ലാ​ത്ത ഗ്രാ​മ​വാ​സി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സമാ​ണ്. ഗ്രാ​മ​സേ​വി​നി കെ​എ​സ്ആ​ർ​ടി​സി എ​ന്ന വാ​ട്‌​സ് അ​പ് ഗ്രൂ​പ്പും ഈ ​ബ​സ് സ​ർ​വീ​സി​ന്‍റെ സ​മ​യ​വും റൂ​ട്ടി​ലെ സ്ഥ​ല​ങ്ങ​ളും അ​റി​യി​ച്ച് സ​ജീ​വ​മാ​ണ്.

ഒ​രു വ്യാ​ഴ​വ​ട്ടം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കി​യ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് ഗ്രാ​മ​സേ​വി​നി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​ആ​ർ. രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ഇ​ന്ന​ലെ സ്വീ​ക​ര​ണം ന​ൽ​കി. കൊ​ടി​തോ​ര​ണ​വും വാ​ഴ​യും കെ​ട്ടി ബ​സ് അ​ല​ങ്ക​രി​ച്ചു സു​ഗ​ന്ധം പൂ​ശി. ഡ്രൈ​വ​ർ​ക്കും ക​ണ്ട​ക്ട​ർ​ക്കും ഓ​ണ​ക്കോ​ടി ന​ൽ​കി.

യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ്പേ​രി​യും മ​ധു​ര​വും ന​ൽ​കി​യാ​ണ് യാ​ത്ര​യാ​ക്കി​യ​ത്. ഗ്രാ​മ​സേ​വി​നി യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ന്മ​ല​യി​ൽ ന​ട​ന്ന സ്വീ​ക​ര​ണ​ത്തി​ന് അ​ഡ്വ. കെ.​ആ​ർ. രാ​ജ​ൻ, പി.​ആ​ർ. അ​ജി​ത് കു​മാ​ർ, കു​ര്യാ​ക്കോ​സ് ഈ​പ്പ​ൻ, തോ​മ​സ് ലാ​ൽ, ര​ബീ​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ, ബി​ജു തോ​മ​സ്, രാ​ജേ​ഷ് പു​ളി​ന്താ​നം, അ​നീ​ഷ് രാ​ജ​പ്പ​ൻ, സു​രേ​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ, സ​ന്തോ​ഷ്, സു​നി​ൽ പു​ളി​ന്താ​നം, സ​ജി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews KSRTC

Recent News

Corehub Up