x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണാ​ഘോ​ഷ​ത്തി​ന് ഹ​രി​ത​മു​ഖം; ക​ന​ക​ക്കു​ന്നി​ല്‍ 'പ്ലാ​സ്റ്റി​ക് അ​റ​സ്റ്റ്'

വെബ് ഡെസ്ക്
Published: August 28, 2026 12:55 AM IST | Updated: August 28, 2026 12:55 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍​ക്കൊ​പ്പം ഹ​രി​ത ഓ​ണം കാമ്പ​യിന്‍റെ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ക​ന​ക​ക്കു​ന്നി​ല്‍ സ​ജീ​വ​ം. ആ​ഘോ​ഷ​വേ​ള​ക​ളി​ല്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം കൂ​ടാ​തി​രി​ക്കാ​നും പ​രി​സ്ഥി​തി​ക്ക് ക​രു​ത​ലേ​കു​ന്ന ഓ​ണാ​ഘോ​ഷം ഉ​റ​പ്പാ​ക്കാ​നും 'പ്ലാ​സ്റ്റി​ക് അ​റ​സ്റ്റ്' എ​ന്ന വേ​റി​ട്ട പ്ര​വ​ര്‍​ത്ത​നം ക​ന​ക​ക്കു​ന്നി​ല്‍ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ശു​ചി​ത്വ​ത്തി​നും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും കേ​ര​ളം പ്ര​ശ​സ്ത​മാ​ണ്. പൊ​തു​വി​ട​ങ്ങ​ളി​ലും ഓ​ണം പോ​ലു​ള്ള വ​ലി​യ ആ​ഘോ​ഷ​വേ​ള​ക​ളി​ലും ഈ ​നി​ല​വാ​രം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് ടൂ​റി​സം, സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി പി.​സി വി​ഷ്ണു​നാ​ഥ് പ​റ​ഞ്ഞു.

പ്ലാ​സ്റ്റി​ക് വി​മു​ക്ത ഓ​ണം എ​ന്ന സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി റാ​ലി​യും ഫ്ളാ​ഷ് മോ​ബും നേ​ര​ത്തെ ന​ട​ത്തി​യി​രു​ന്നു. ഇ​വി​ടേ​ക്ക് കൊ​ണ്ടു​വ​രു​ന്ന പ്ലാ​സ്റ്റി​ക് ക്യാ​രി ബാ​ഗു​ക​ള്‍ ക​ണ്ടെ​ത്തി സ്റ്റി​ക്ക​ര്‍ പ​തി​പ്പി​ക്കു​ക​യും 10 രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. പ്ലാ​സ്റ്റി​ക് വ​ലി​ച്ചെ​റി​യു​ന്ന ശീ​ലം ഒ​ഴി​വാ​ക്കു​ന്ന​തി​നും മാ​ലി​ന്യ സം​സ്ക​ര​ണ സം​സ്കാ​രം വ​ള​ര്‍​ത്തി​യെ​ടു​ക്ക​ലു​മാ​ണ് കാമ്പ​യി​ന്‍റെ ല​ക്ഷ്യം.

ദി​വ​സ​വും 25 സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രാ​ണ് ഇ​വി​ടെ കാന്പയിന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്. എ​ന്‍​എ​സ്എ​സ് അം​ഗ​ങ്ങ​ള്‍, എം​എ​സ് ഡ​ബ്ല്യൂ, ബി​എ​സ് ഡ​ബ്ല്യു, സ്കൂ​ള്‍-​കോ​ളജ് വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. സ​ന്ദ​ര്‍​ശ​ക​രു​മാ​യി നേ​രി​ട്ട് സം​വ​ദി​ച്ചാ​ണ് ബോ​ധ​വ​ത്ക​ര​ണം.

പ്ര​തി​ദി​നം ഏ​ക​ദേ​ശം 250 പ്ലാ​സ്റ്റി​ക് ക്യാ​രി ബാ​ഗു​ക​ളും മ​റ്റ് വ​സ്തു​ക്ക​ളും ഇ​വി​ടെ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന​താ​യി കാ​മ്പ​യി​ന്‍ സം​ഘ​ത്തി​ലു​ള്ള​വ​ര്‍ പ​റ​ഞ്ഞു. ഇ​വ ശ​രി​യാ​യ രീ​തി​യി​ല്‍ ശേ​ഖ​രി​ച്ച് സം​സ്ക​രി​ക്കാ​നു​ള​ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്നു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up