കിടങ്ങറ സ്നേഹതീരം സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിൽ നടന്ന മാനസികാരോഗ്യ ദിനാചരണ പരിപാടികൾ ജില്ലാപഞ്ചായത്തംഗം സി.വി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു.
കിടങ്ങറ : ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് കിടങ്ങറ സ്നേഹതീരം സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിൽ മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. അസംപ്ഷൻ കോളജ്, ചങ്ങനാശേരി സോഷ്യൽ വർക്ക് വിഭാഗം, ആലപ്പുഴ സഹൃദയ ആശുപത്രി, റോട്ടറി ക്ലബ് ഓഫ് ആലപ്പി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
സ്നേഹതീരം സെന്ററിൽ നടന്ന പരിപാടിയിൽ വിവിധ മേഖലകളിലെ പ്രമുഖരും വിദ്യാർഥികളും പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം സി.വി. രാജീവ് പരിപാടികൾ ഉദ്ഘാടനം ചെയ്തു.
മാനസികാരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോയ വ്യക്തികളുടെ അനുഭവങ്ങൾ കേൾക്കുന്നതിനും അവരുടെ അഭിപ്രായങ്ങൾക്കും അനുഭവങ്ങൾക്കും സമൂഹത്തിൽ അർഹമായ പരിഗണന നൽകുന്നതിനുമുള്ള സന്ദേശമാണ് ദിനാചരണം മുന്നോട്ടുവച്ചത്.
ട്രസ്റ്റ് സെക്രട്ടറി ഫാ. ജോബി മൂലയിൽ അധ്യക്ഷത വഹിച്ചു.
സ്നേഹതീരം സെന്ററിലെ മദറും കെയർ ഗിവറുമായ സിസ്റ്റർ ആൻസി കുര്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പോപ്പ് ജോൺ പോൾ ഇരുപത്തിമൂന്നാമൻ റീഹാബിലിറ്റേഷൻ സെന്റർ ട്രസ്റ്റ് ഡയറക്ടർ ഫാ. ലിജോ ജേക്കബ് കുഴിപ്പള്ളിൽ ആമുഖപ്രഭാഷണം നടത്തി.
ആലപ്പുഴ റോട്ടറി ക്ലബ് സർവീസ് പ്രോജക്ട് ഡയറക്ടർ കെ. ചെറിയാൻ, സാമൂഹ്യനീതി വകുപ്പിലെ ഓർഫനേജ് കൺട്രോൾ ബോർഡ് കൗൺസിലർ കെ,ബി. ബെൻസിബാൽ, ഗ്രാമപഞ്ചായത്തംഗം ജി. സുരാജ്, രാമങ്കരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സെബാസ്റ്റ്യൻ, അസംപ്ഷൻ കോളജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി സിസ്റ്റർ ശാലിനി സിഎംസി, അക്കൗണ്ടന്റ് എ.ടി. ആകാശ് എന്നിവർ പ്രസംഗിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് പ്രിൻസി സെബാസ്റ്റ്യൻ ഗ്രീൻ ഗ്രോത്ത് പദ്ധതിയുടെ ഉദ്ഘാടനകർമം നിർവഹിച്ചു. തുടർന്ന് നടന്ന മാനസികാരോഗ്യ ബോധവത്കരണ ക്ലാസിന് ആലപ്പുഴ സഹൃദയ ആശുപത്രിയിലെ കൺസൾട്ടന്റ്് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശ്രീജിത്ത് നായർ നേതൃത്വം നൽകി.
Tags : NattuVishesham DistrictNews