x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

38 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി

വെബ് ഡെസ്ക്
Published: July 23, 2026 02:00 AM IST | Updated: July 23, 2026 02:00 AM IST

വീ​ടു​ക​ളു​ടെ പ​ദ്ധ​തി​ഉ​ദ്ഘാ​ട​നം മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ നി​ർ​വ​ഹി​ക്കു​ന്നു.

തൃ​ശൂ​ർ: അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക​ക്ഷേ​മ​വി​ഭാ​ഗ​മാ​യ സാ​ന്ത്വ​ന​വും കെ. ​ചി​റ്റി​ല​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​നും സ​ഹ​ക​രി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ 38 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന​ച്ച​ട​ങ്ങും ര​ണ്ടാം​ഘ​ട്ട​മാ​യി ഈ ​വ​ർ​ഷ​ത്തെ അ​ന്പ​തു വീ​ടു​ക​ളു​ടെ പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. കാ​ത്ത​ലി​ക് പാ​സ്റ്റ​ർ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങ് അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫൗ​ണ്ടേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​ജോ​ർ​ജ് സ്ലീ​വാ താ​ക്കോ​ൽ വി​ത​ര​ണം ന​ട​ത്തി. ര​ണ്ടാം​ഘ​ട്ട ഭ​വ​ന​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ബി. ​ജ​യ​രാ​ജ് നി​ർ​വ​ഹി​ച്ചു. സാ​ന്ത്വ​നം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ജു ആ​ളൂ​ർ, ചി​റ്റി​ല​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ എ​സ്.​എം. വി​നോ​ദ്, മാ​നേ​ജ​ർ ജി. ​ദീ​പ​ക്, സാ​ന്ത്വ​നം അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഡോ. ​ഫാ. ജോ​സ് വ​ട്ട​ക്കു​ഴി, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ൻ​വി​ൻ ത​ട്ടി​ൽ, പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ജീ​സ്മ​രി​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews houses

Recent News

Corehub Up