അങ്കമാലി നഗരസഭ ഏഴാം വാര്‍ഡില്‍ ഹാപ്പിനസ് പാര്‍ക്കിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണ്‍ നിര്‍വഹിക്കുന്നു.
അങ്കമാലി: കുട്ടികളുടെയും യുവാക്കളുടെയും വയോജനങ്ങളുടെയും ക്ഷേമവും ആരോഗ്യവും ആനന്ദവും ലക്ഷ്യമാക്കി അങ്കമാലി നഗരസഭ ഏഴാം വാര്‍ഡില്‍ ഇടമലയാര്‍ ഇറിഗേഷന്‍ അക്വഡേറ്റ് കനാലിന് താഴെ അനുവദിച്ചു കിട്ടിയ സ്ഥലത്ത് ഹാപ്പിനസ് പാര്‍ക്ക് തുടങ്ങി. പാര്‍ക്കിന്റെ ഉദ്ഘാടനം മന്ത്രി റോജി എം. ജോണ്‍ നിര്‍വഹിച്ചു. ബെന്നി ബഹനാന് എംപി മുഖ്യ പ്രഭാഷണം നടത്തി.
നഗരസഭാ ചെയര്‍പേഴ്സണ്‍ റീത്ത പോള്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ വിത്സന് മുണ്ടാടന്‍, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ബിനി കൃഷ്ണന്‍കുട്ടി, ലക്സി ജോയ്, ബാസ്റ്റിന് ഡി. പാറയ്ക്കല്‍, വര്‍ഗീസ് വെബ്ലിയത്ത്, എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ടി.വൈ. ഏലിയാസ്, കൗണ്‍സിലര്‍മാരായ സാജന് വര്‍ക്കി, കെ.ഡി. ജയന്, ടിന്റു വിപിന്‍, ആന്റു മാവേലി, കെ.കെ. ഷെറിന്, സാജി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags :