കുണ്ടറ: കിഴക്കേ കല്ലടയില്‍ മാവിന്റെ ശിഖരം മുറിക്കുന്നതിനിടയില്‍ മാധ്യമപ്രവര്ത്തകന് മാവില്‍ നിന്ന് വീണ് മരിച്ചു. കേരളകൗമുദി മണ്‍റോത്തുരുത്ത് പ്രാദേശിക ലേഖകന്‍ മണ്‍റോത്തുരുത്ത് മണക്കടവില്‍ പുത്തന്‍വീട്ടില്‍ അംബുജന് (54) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 9.30 ഓടെ ഭാര്യ വീടായ കിഴക്കേ കല്ലട സിവികെഎം സ്കൂള്‍ ജംക്ഷനിലെ ചിത്രത്തില്‍ വച്ചായിരുന്നു അപകടം. വീടിനോട് ചേര്‍ന്ന് നിന്ന മാവില്‍ കയറി ശിഖരം വെട്ടുന്നതിനിടെ ശിഖരം ഒടിഞ്ഞ് താഴെ വീഴുകയായിരുന്നു.
അപകട സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഏറെ നേരമായിട്ടും അംബുജനെ കാണാത്തതിനെ തുടര്‍ന്ന് അയവാസി നോക്കിയപ്പോള്‍ ആണ് വീണ് കിടക്കുന്നത് കണ്ടത്. ഉടനേ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കിഴക്കേ കല്ലടയിലെ വീട്ടില്‍. ഭാര്യ: ബിനിത. മകന്: അശ്വിന്.
Tags : tree died Ambujan death