വടക്കഞ്ചേരി: ഉന്നതവിജയം നേടിയ വിദ്യാർഥികളെ വാണിയംപാറ അപ്സര വായനശാലയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അബ്ദുൾ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.സി. ചന്ദ്രബോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കുഞ്ഞമ്മ പീറ്റർ, വായനശാല ഭാരവാഹികളായ എക്സ്.എൽ. സണ്ണി, ശശി പ്രസംഗിച്ചു.
Tags : Nattuvishesham District News