പ്രതീകാത്മക ചിത്രം
കൊച്ചി: പെരിയാറിലെ നീരൊഴുക്ക് തടസപ്പെടുത്തുന്ന വടുതല ബണ്ട് പൊളിച്ചുനീക്കുന്ന കാര്യത്തില്‍ ഇതുവരെ നടപടിയെടുക്കാത്തതിനെ വിമര്‍ശിച്ച് ഹൈക്കോടതി.
ഏറെക്കാലമായി നിര്‍ദേശിച്ചിട്ടും നടപടിയുണ്ടാകാത്തത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ വിമര്‍ശനം. മഴക്കാലമായാല്‍ വീട് വിടേണ്ട ഗതികേട് ഉണ്ടാക്കരുതെന്നും എത്രയും വേഗം നടപടിയുണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു.
എറണാകുളം കച്ചേരിപ്പടിയിലെ മഹാത്മാഗാന്ധിയുടെ പ്രതിമ മറയ്ക്കുംവിധം കെട്ടിയിരിക്കുന്ന ബാനര്‍ അഴിച്ചുമാറ്റാന്‍ കോടതി നിര്‍ദേശിച്ചു. ഖാദി ബോര്‍ഡിന്റെ സ്ഥലത്താണ് പ്രതിമ സ്ഥാപിച്ചിട്ടുള്ളതെങ്കിലും കൊച്ചി കോര്പറേഷന് ബാനര്‍ നീക്കാമെന്നും കോടതി വ്യക്തമാക്കി.
Tags : Nattuvishesham DistrictNews DeepikaNews