x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യോ​ര ഹൈ​വേ: കൂ​രാ​ച്ചു​ണ്ടി​ലെ കെ​ട്ടി​ട ഉ​ട​മ​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു

വെബ് ഡെസ്ക്
Published: August 25, 2026 02:40 AM IST | Updated: August 25, 2026 02:40 AM IST

പ്രതീകാത്മക ചിത്രം

കൂ​രാ​ച്ചു​ണ്ട്: മ​ല​യോ​ര ഹൈ​വേ ന​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൂ​രാ​ച്ചു​ണ്ട് അ​ങ്ങാ​ടി​യി​ൽ സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ​വ​രു​ടെ പു​തി​യ കെ​ട്ടി​ട​നി​ർ​മാ​ണ അ​പേ​ക്ഷ​ക​ളി​ൻ​മേ​ലു​ള്ള ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തു.​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ക​ട​ലാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ, ലൈ​സ​ൻ​സ്ഡ് ബി​ൽ​ഡിം​ഗ്‌ സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ, എ​ന്‍​ജി​നീ​യ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യ​വ​രു​ടെ സ്ഥ​ലം അ​സി​. ടൗ​ൺ പ്ലാ​ന​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ. നി​ർ​ദ്ദേ​ശ​പ്ര​കാ​രം അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ച് പ്ലാ​നും അ​നു​ബ​ന്ധ രേ​ഖ​ക​ളും 31ന് ​മു​ൻ​പ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്കു​ന്ന മു​റ​യ്ക്ക് പെ​ർ​മി​ഷ​ൻ ല​ഭ്യ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ബി​ന്ദു​മോ​ൾ തോ​മ​സ് ക​ള​പ്പു​ര​യ്ക്ക​ൽ, ഡാ​ർ​ളി അ​ബ്രാ​ഹം പു​ല്ലം​കു​ന്നേ​ൽ, മെ​മ്പ​ർ​മാ​രാ​യ പ്ര​ബീ​ഷ് ത​ളി​യോ​ത്ത്, ജോ​സ് വെ​ളി​ത്ത്, സ​ണ്ണി കാ​നാ​ട്ട്, റ​സീ​ന യൂ​സ​ഫ്, അ​സി. സെ​ക്ര​ട്ട​റി കെ.​പി. മ​നി​ൽ കു​മാ​ർ, സെ​ക്ഷ​ൻ ക്ലാ​ർ​ക്ക് ദ്വി​ദീ​ഷ്, ഓ​വ​ർ​സീ​യ​ർ സി.​നി​ധി​ൻ, സി​ഞ്ചി​ൽ മോ​ൻ, കെ​ട്ടി​ട ഉ​ട​മ​ക​ളാ​യ ജോ​സ​ഫ് എ.​ടി, തോ​മ​സ് പ്ലാ​ത്തോ​ട്ട​ത്തി​ൽ, മാ​ത്യു ദീ​പ​ക് ജോ ​കാ​നാ​ട്ട്, മേ​രി ഞെ​ഴു​കും​കാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up