x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​തു സ്ഥ​ല​ത്തെ പു​ക​വ​ലി ന​ട​പ​ടി​ക്ക് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം


Published: June 28, 2026 11:12 PM IST | Updated: June 28, 2026 11:12 PM IST

തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്ത് പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ പു​ക​വ​ലി വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തി​നെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന നി​വേ​ദ​ന​ത്തി​ല്‍ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍. ക​രി​മ​ണ്ണൂ​ര്‍ സ്വ​ദേ​ശി​യും പൊ​തു​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ സി​നു ജോ​സ് മ​ന്ത്രി​ക്കു ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​സ്ഥാ​ന ഡി​ജി​പി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഇ​ടു​ക്കി നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ പ​രാ​തി​ക്കാ​ര​നി​ല്‍​നി​ന്ന് മൊ​ഴി​യെ​ടു​ത്തു.

പൊ​തു​നി​ര​ത്തു​ക​ള്‍, ക​ട​ക​ളു​ടെ മു​ന്‍​വ​ശ​ങ്ങ​ള്‍, കെ​ട്ടി​ട​ങ്ങ​ളു​ടെ ഇ​ട​നാ​ഴി​ക​ള്‍, ബ​സ് സ്റ്റോ​പ്പു​ക​ള്‍, കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രു​ടെ വ​ഴി​ക​ള്‍ എ​ന്നി​വ​യ്ക്ക് പു​റ​മേ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലും യാ​ത്ര ചെ​യ്യു​മ്പോ​ള്‍​പോ​ലും ആ​ളു​ക​ള്‍ പ​ര​സ്യ​മാ​യി പു​ക​വ​ലി​ക്കു​ന്ന​ത് ഇ​പ്പോ​ള്‍ വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന് സി​നു ജോ​സ് നി​വേ​ദ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

ഇ​തു കു​ട്ടി​ക​ള്‍, സ്ത്രീ​ക​ള്‍, മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍, രോ​ഗി​ക​ള്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടു​ന്ന വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ള്‍​ക്ക് ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളും ബു​ദ്ധി​മു​ട്ടു​ക​ളു​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ പു​ക​വ​ലി നി​രോ​ധി​ച്ചു​കൊ​ണ്ട് രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ന്‍ പോ​ലീ​സ്, എ​ക്‌​സൈ​സ്, ആ​രോ​ഗ്യ വ​കു​പ്പ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ അ​ധി​കാ​രി​ക​ള്‍ എ​ന്നി​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ളോ ഇ​ട​പെ​ട​ലു​ക​ളോ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും ഇ​തു നി​യ​മ​ലം​ഘ​ക​ര്‍​ക്ക് കൂ​ടു​ത​ല്‍ പ്രോ​ത്സാ​ഹ​ന​മാ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ക​ത്തി​ല്‍ കു​റ്റ​പ്പെ​ടു​ത്തി.

ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക് പു​റ​മേ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍, മ​ന്ത്രി​മാ​രാ​യ എം. ​ലി​ജു, കെ.​എം. ഷാ​ജി, കെ. ​മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​ര്‍​ക്കും നി​വേ​ദ​നം ന​ല്‍​കി​യി​ട്ടു​ണ്ട്.

Tags : public gatherings Nattuvishesham Districte news

Recent News

Corehub Up