x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ടുവ​ഴ​ക്കി​നി​ടെ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു; പോ​ലീ​സ് കേ​സെ​ടു​ത്തു


Published: June 28, 2026 11:50 PM IST | Updated: June 28, 2026 11:50 PM IST

ചേ​ർ​ത്ത​ല: വീ​ട്ടി​ലു​ണ്ടാ​യ വ​ഴ​ക്കി​നി​ടെ കു​ഴ​ഞ്ഞുവീ​ണ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ശ​രീ​ര​ത്തി​ൽ പ​രി​ക്കു​ക​ൾ ക​ണ്ട​തി​നെത്തു​ട​ർ​ന്ന് പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്തു.

ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ 23-ാം വാ​ർ​ഡ് ക​രു​വ​യി​ൽ വെ​ളി​യി​ൽ ജ​യ​രാ​ജ​ൻ (വൈ​സ്രോ​യി കു​ട്ട​ൻ-58) ആ​ണ് മ​രി​ച്ച​ത്. ഇന്നലെ രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ൽ കു​ഴ​ഞ്ഞു വീ​ണ നി​ല​യി​ലാ​യി​രു​ന്ന ജ​യ​രാ​ജ​നെ കു​ടും​ബ വീ​ട്ടി​ൽനി​ന്നും മാ​റി താ​മ​സി​ക്കു​ന്ന മൂ​ത്ത മ​ക​ൻ ശ്രീ​ജി​ത്ത് എ​ത്തി​യാ​ണ് ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. അ​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു.

ശ​രീ​ര​ത്തി​ൽ പ​ല ഭാ​ഗ​ത്തും മു​റി​വു​ക​ളും മ​ർ​ദ​ന​മേ​റ്റ പാ​ടു​ക​ളും ഉ​ണ്ടാ​യി​രു​ന്നെന്നാണ് ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള വി​വ​രം. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ട്ടി​ൽ വ​ഴ​ക്കു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ങ്കി​ലും പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷ​മേ മ​ര​ണ​കാ​ര​ണം അ​റി​യാ​നാ​കൂവെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. ഭാ​ര്യ ശ്രീ​ക​ല​യ്ക്കും ഇ​ര​ട്ട​മ​ക്ക​ളാ​യ യ​ദു​കൃ​ഷ്ണ​ൻ, ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർക്കുമൊ​പ്പ​മാ​യി​രു​ന്നു താ​മ​സം.

Tags : Homeowner dies Nattuvishesham Districte news

Recent News

Corehub Up