ചെങ്ങന്നൂർ: എംസി റോഡിൽ മുളക്കുഴയ്ക്കു സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു. ആലാ പെണ്ണുക്കര പ്ലാപ്പളി മേലേത്തേതിൽ സന്തോഷ് കുമാർ (ബാബു - 54) ആണ് അന്തരിച്ചത്.
ഇന്നലെ രാവിലെ പത്തിന് മുളക്കുഴ സെഞ്ച്വറി ജംഗ്ഷനു സമീപമായിരുന്നു അപകടം. മുളക്കുഴ ഭാഗത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന സന്തോഷ് കുമാറും എതിർദിശയിൽ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ ന്തോഷ്കുമാ റിനെ ഉടൻതന്നെ തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരം മൂന്നോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: മായ. മക്കൾ: നവനീത്, മീനാക്ഷി. സംസ്കാരം പിന്നീട്.