നഷ്ടപ്പെട്ട പഴ്സ് ഹോട്ടല്‍ വ്യാപാരി തോട്ടുങ്ങല്‍ അബൂവില്നിന്ന് ഉടമ അബ്ദുല്‍ ബാസിത്ത് ഏറ്റുവാങ്ങുന്നു.
രാമപുരം: ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണവും പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പഴ്സ് ഉടമയ്ക്ക് തിരികേ നല്കി സത്യസന്ധതയുടെ മാതൃകയായി ഹോട്ടല്‍ ഉടമ. രാമപുരം പള്ളിപ്പടി നയാര പെട്രോള്‍ പമ്പിന് സമീപം വൈറ്റ് ലാന്‍ഡ് ഹോട്ടല്‍ നടത്തുന്ന തോട്ടുങ്ങല്‍ അബുവാണ് മാതൃകയായത്.
വലമ്പൂര്‍ സ്വദേശി അബ്ദുല്‍ ബാസിത്തിന്റെ പഴ്സാണ് അബുവിന് ലഭിച്ചത്. പഴ്സ് കിട്ടിയ ഉടന്‍ തന്നെ അബു വിവരം പ്രാദേശിക വ്യാപാരി നേതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹികളുടെ സാന്നിധ്യത്തില്‍ പേഴ്സ് ഉടമയായ അബ്ദുല്‍ ബാസിത്തിന് കൈമാറി. തോട്ടുങ്ങല്‍ അബുവിനെവ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹികള്‍ അഭിനന്ദിച്ചു.
Tags : Nattuvishesham District News DeepikaNews Hotelier's honesty