ഷൈലമ്മ
കോട്ടയം: കളത്തിപ്പടിയിൽ നിയന്ത്രണംവിട്ട സ്കൂട്ടർ മതിലിലിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കളത്തിപ്പടി ഉണ്ണികുന്ന് സ്വദേശി ഷൈലമ്മ സുധാകരൻ (55) ആണ് മരിച്ചത്. സംസ്കാരം ഇന്നു നാലിന് ഞാറയ്ക്കൽ എസ്എൻഡിപി ശ്മശാനത്തിൽ.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് കളത്തിപ്പടി–പൊൻപള്ളി റോഡിൽ വച്ചു നിയന്ത്രണംവിട്ട സ്കൂട്ടർ മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഭർത്താവ്: സുധാകരൻ. മക്കൾ: അഞ്ജു, അജീഷ്. മരുമക്കൾ: പ്രവീൺ (തിരുവഞ്ചൂർ), അശ്വതി.
Tags : Nattuvishesham DistrictNews DeepikaNews dies.