ശ്രീകണ്ഠപുരം നഗരസഭ ഭവന പുനരുദ്ധാരണ പദ്ധതി ബെനിഫിഷ്യറി മീറ്റിംഗ് നഗരസഭ ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
ശ്രീകണ്ഠപുരം: നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി ഭവനരഹിതർക്ക് വീട് പുനരുദ്ധാരണത്തിനായി ബെനിഫിഷ്യറി മീറ്റിംഗ് നടത്തി. നഗരസഭ ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ പദ്ധതി ഉദ്ഘാടനം ചെയ്തു. വിവിധ ഭവന പദ്ധതികൾക്ക് 104 ലക്ഷം രൂപ വകയിരുത്തി. ഒരു കോടി രൂപയുടെ ഭവനപദ്ധതികൾ എന്ന ആശയവുമായി നഗരസഭ മുന്നോട്ടുവയ്ക്കുന്ന പദ്ധതിയിൽ ജനറൽ, എസ്സി, എസ്ടി വിഭാഗങ്ങൾക്കാണ് തുക നീക്കിവച്ചിരിക്കുന്നത്.
ജനറൽ വിഭാഗത്തിന് ഒരു ലക്ഷം രൂപ വീതം 62 ഗുണഭോക്താക്കൾക്കായി 62 ലക്ഷം രൂപയും, എസ്സി വിഭാഗത്തിന് 20 ഗുണഭോക്താക്കൾക്കായി 30 ലക്ഷം രൂപയും, എസ്ടി വിഭാഗത്തിന് എട്ട് ഗുണഭോക്താക്കൾക്കായി 12 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. നഗരസഭാ ഹാളിൽ നടത്തിയ ചടങ്ങിൽ കൗൺസിലർമാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വൈസ് ചെയര്പേഴ്സൺ നിഷിത റഹ്മാൻ അധ്യക്ഷത വഹിച്ചു.
ഇംപ്ലിമെന്റ് ഓഫിസർ വി. പ്രേമരാജൻ പദ്ധതി വിശദീകരണം നടത്തി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. കുഞ്ഞിരാമൻ, പി. നൂർദ്ദീൻ, ഝാൻസി കൊല്ലമന, സിന്ധു മധുസൂദനൻ, കെ. ബിജു തുടങ്ങിയവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews