x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ​ക്കെ​തി​രേ നി​ല​ന്പൂ​രി​ൽ "ഹൃ​ദ​യ​രാ​ഗം’ പ​ദ്ധ​തി

വെബ് ഡെസ്ക്
Published: August 25, 2026 02:25 AM IST | Updated: August 25, 2026 02:25 AM IST

പ്രതീകാത്മക ചിത്രം

നി​ല​ന്പൂ​ർ: ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ ത​ട​യാ​നും നി​യ​ന്ത്രി​ക്കാ​നു​മാ​യി ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​തൃ​കാ പ​ദ്ധ​തി "ഹൃ​ദ​യ​രാ​ഗം’​നി​ല​ന്പൂ​ർ, വ​ട്ടി​യൂ​ർ​ക്കാ​വ്, ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കും. ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ, നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നാ​യി​രി​ക്കെ ന​ഗ​ര​സ​ഭ​യി​ൽ ന​ട​പ്പാ​ക്കി​യ ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ ത​ട​യാ​നു​ള്ള സൗ​ഖ്യം സ​മ​ഗ്ര ആ​രോ​ഗ്യ​പ​ദ്ധ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന് വി​ശ​ദ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് മൂ​ന്ന് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ രം​ഗ​ത്തെ വ​ലി​യ വെ​ല്ലു​വി​ളി​യാ​യ കാ​ൻ​സ​ർ, പ്ര​മേ​ഹം, ഹൃ​ദ്രോ​ഗം, പ​ക്ഷാ​ഘാ​തം, ഹൈ​പ്പ​ർ ടെ​ൻ​ഷ​ൻ തു​ട​ങ്ങി​യ പ​ക​ർ​ച്ച​വ്യാ​ധി​ക​ള​ല്ലാ​ത്ത ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ നേ​ര​ത്തെ ക​ണ്ടെ​ത്താ​നും നി​യ​ന്ത്രി​ക്കാ​നും ത​ട​യാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് മാ​തൃ​കാ പ​ദ്ധ​തി.

പ​ക​ർ​ച്ച​വ്യാ​ധി​യ​ല്ലാ​ത്ത രോ​ഗ​ങ്ങ​ൾ​ക്കു​ള്ള സം​സ്ഥാ​ന നോ​ഡ​ൽ ഓ​ഫീ​സ​റാ​യി​രി​ക്കും ഹൃ​ദ​യ​രാ​ഗം പ​ദ്ധ​തി​യു​ടെ​യും നോ​ഡ​ൽ ഓ​ഫീ​സ​ർ. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​യോ​ജ​ക​ മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പേ​ർ​ക്കും ആ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​ത്തി ജീ​വി​ത ശൈ​ലീ രോ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തും.

രോ​ഗ​സാ​ധ്യ​ത​യു​ള്ള​വ​ർ​ക്ക് രോ​ഗം വ​രാ​തെ ത​ട​യാ​നും രോ​ഗ​ബാ​ധി​ത​ർ​ക്ക് തു​ട​ർ​ചി​കി​ത്സ​യു​മാ​ണ് ന​ട​പ്പാ​ക്കു​ക.

ആ​രോ​ഗ്യ​വ​കു​പ്പി​ന് പു​റ​മേ രാ​ഷ‌്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ​യും മ​ത, സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യു​മെ​ല്ലാം കൂ​ട്ടാ​യ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രി​ക്കും നി​ല​ന്പൂ​രി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യെ​ന്നും ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up