x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ട​പ്പ​റ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി അ​ശ്ലീ​ല വെ​ബ്‌​സൈ​റ്റു​ക​ള്‍​ക്ക് വി​റ്റ കേ​സ്: ഭ​ര്‍​ത്താ​വ് പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: August 25, 2026 01:28 AM IST | Updated: August 25, 2026 01:28 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: കി​ട​പ്പ​റ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി അ​ശ്ലീ​ല സൈ​റ്റു​ക​ള്‍​ക്ക് വി​റ്റ കേ​സി​ല്‍ ഒ​ളി​വി​ല്‍ പോ​യ പ്ര​തി പി​ടി​യി​ല്‍. യു​വ​തി പ​രാ​തി ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ ഒ​ളി​വി​ല്‍ പോ​യ ഭ​ര്‍​ത്താ​വി​നെ​യാ​ണ് കൊ​ട്ടി​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നാ​ല് വ​യ​സു​ള്ള മ​ക​ളു​ടെ മു​ന്നി​ല്‍​വ​ച്ച് ഇ​യാ​ള്‍ ലൈം​ഗി​ക​വൈ​കൃ​തം കാ​ണി​ച്ചു എ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ഈ ​മാ​സം 14നാ​ണ് വി​ദേ​ശ​ത്ത് താ​മ​സി​ക്ക​വെ ഇ​വ​ര്‍ നാ​ട്ടി​ലെ​ത്തി​യ​ത്. അ​വി​ടെ വ​ച്ച് സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ അ​ശ്ലീ​ല വെ​ബ്‌​സൈ​റ്റു​ക​ള്‍​ക്ക് വി​റ്റു​വെ​ന്നും ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ മ​ര്‍​ദി​ച്ചു​വെ​ന്നു​മാ​ണ് യു​വ​തി​യു​ടെ പ​രാ​തി.

വ​ര്‍​ഷ​ങ്ങ​ളാ​യി യു​കെ​യി​ലാ​യി​രു​ന്നു ദ​മ്പ​തി​ക​ള്‍. നാ​ട്ടി​ലെ​ത്തി​യ ശേ​ഷം ഇ​യാ​ളെ കൗ​ണ്‍​സ​ലിം​ഗി​നു വി​ധേ​യ​മാ​ക്കി​യെ​ന്നും യു​വ​തി പ​റ​യു​ന്നു.

മ​ക​ളു​ടെ മു​ന്നി​ല്‍ വ​ച്ച് ലൈം​ഗി​ക വൈ​കൃ​തം കാ​ണി​ച്ച​തി​നാ​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ പോ​ക്‌​സോ ചു​മ​ത്തി​യി​ട്ടു​ണ്ട്. കു​ട്ടി പി​താ​വി​നെ​തി​രെ മൊ​ഴി ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് പോ​ക്‌​സോ വ​കു​പ്പ് ചു​മ​ത്തി​യ​ത്.

നീ​ണ്ട 10 വ​ര്‍​ഷ​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. പ്ര​തി അ​ശ്ലീ​ല വി​ഡി​യോ​ക​ള്‍​ക്ക് അ​ടി​മ​യാ​ണെ​ന്നും നി​ര​ന്ത​രം കി​ട​പ്പ​റ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​മാ​യി​രു​ന്നെ​ന്നും കു​ളി​മു​റി​യി​ല്‍ ഒ​ളി​കാ​മ​റ വ​ച്ചി​രു​ന്നു​വെ​ന്നും യു​വ​തി മൊ​ഴി ന​ല്‍​കി.

ദൃ​ശ്യ​ങ്ങ​ള്‍ അ​ശ്ലീ​ല വെ​ബ്‌​സൈ​റ്റു​ക​ള്‍​ക്കു വി​റ്റ് പ​ണം സ​മ്പാ​ദി​ക്കു​ക​യും മ​റ്റു പു​രു​ഷ​ന്മാ​രു​മാ​യി കി​ട​ക്ക പ​ങ്കി​ടാ​ന്‍ നി​ര്‍​ബ​ന്ധി​ക്കു​ക​യും ചെ​യ്‌​തെ​ന്നും പ​റ​യു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up