x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യെ ക​ഴു​ത്ത​റ​ത്തു​കൊ​ന്ന കേ​സ്: ഭ​ർ​ത്താ​വി​ന് ജീ​വ​പ​ര്യ​ന്ത​വും അ​ര ല​ക്ഷം രൂ​പ പി​ഴ​യും

വെബ് ഡെസ്ക്
Published: July 25, 2026 01:15 AM IST | Updated: July 25, 2026 01:15 AM IST

പ്രതീകാത്മക ചിത്രം

ത​ല​ശേ​രി: സം​ശ​യ​ത്തെ തു​ട​ർ​ന്ന് ഭാ​ര്യ​യെ വീ​ട്ടി​നു​ള്ളി​ൽ പൂ​ട്ടി​യി​ട്ട് ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം. പെ​രി​ങ്ങ​ത്തൂ​ർ പു​ല്ലൂ​ക്ക​ര​യി​ലെ പ​ടി​കൂ​ലോ​ത്ത് വീ​ട്ടി​ൽ പി.​കെ. ര​തി (51) യെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വ് പി.​കെ.​മോ​ഹ​ന​നെ (63)യാ​ണ് കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​നും 50,000 രൂ​പ പി​ഴ​യും വി​ധി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടി ക​ഠി​ന ത​ട​വ് അ​നു​ഭ​വി ക്ക​ണം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​തി​യെ കോ​ട​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

2021 ഡി​സം​മ്പ​ർ 22ന് ​രാ​വി​ലെ11 ഓ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ൽ നി​ന്നു​മു​ള്ള നി​ല​വി​ളി കേ​ട്ട് അ​യ​ൽ​വാ സി​ക​ൾ ഓ​ടി​യെ​ത്തി​യ​പ്പോ​ൾ വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​വും, പി​ൻ​ഭാ​ഗ​വും ഉ​ള്ളി​ൽ നി​ന്ന് അ​ട​ച്ചി​രു​ന്നു. നാ​ട്ടു​കാ​ർ വാ​തി​ൽ ച​വി​ട്ടി​പൊ​ളി​ച്ചാ​ണ് അ​ക​ത്തു ക​ട​ന്ന​ത്. അ​പ്പോ​ൾ ര​തി ക​ഴു​ത്ത് അ​റ​റ നി​ല​യി​ൽ കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. ചോ​ര പു​ര​ണ്ട ക​ത്തി​യു​മാ​യി മോ​ഹ​ന​നും അ​ക​ത്തു​ണ്ടാ​യി​രു​ന്നു. പ​ടി​ക്ക​ൽ കൂ​ലോ​ത്ത് പി.​കെ.​ഷി​നോ​ജി​ന്‍റെ പ​രാ​തി​യി​ലാ​ണ് ചൊ​ക്ലി പോ​ലീ​സ് പ്ര​ഥ​മ വി​വ​രം രേ​ഖ​പ്പെടു​ത്തി​യ​ത്. പ്രാ​യ​ത്തി​ൽ വ്യ​ത്യാ​സ​മു​ള്ള ദ​മ്പ​തി​ക​ൾ ത​മ്മി​ൽ വ​ഴ​ക്ക് പ​തി​വാ​യി​രു​ന്നു. ര​ണ്ട് മ​ക്ക​ളു​ണ്ട്.

മ​ക്ക​ളാ​യ എം.​അ​ഭി​ഷി​ക്, അ​നി​ഷ പ്ര​കാ​ശ​ൻ, സ​യി​ന്‍റി​ഫി​ക് കെ. ​ശ്രീ​ജ, ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ ഡോ. ​ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, ഡോ. ​സ്മി​ത, പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ചൊ​ക്ലി സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ സി. ​ഷാ​ജു, സൂ​ര​ജ് ഭാ​സ്ക​ര​ൻ, എം. ​മ​നോ​ജ്, ഷം​സീ​ർ, മ​നീ​ഷ്, സ​രൂ​പ്, കെ.​വി. സീ​ന, എ​ൻ.​സി. യ​തീ​ഷ് പാ​നൂ​ർ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കെ. ​രാ​ജ​ൻ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രാ​യ ര​ജ​നി, ഉ​മ്മ​ർ തൊ​ണ്ടി​യി​ൽ,തു​ട​ങ്ങി​യ​വ​രെ​യാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി​ക​ളാ​യി വി​സ്‌​ത​രി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി ജി​ല്ലാ ഗ​വ.​പ്ലീ​ഡ​ർ അ​ഡ്വ. കെ.​അ​ജി​ത്ത് കു​മാ​ർ ഹാ​ജ​രായി.

Tags : Nattuvishesham DistrictNews DeepikaNews Case

Recent News

Corehub Up