x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ട​മ​ല​ക്കു​ടി​യി​ലെ റേ​ഷ​നരി ത​ട്ടി​പ്പ്: ക​ള​ക്ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു


Published: April 17, 2026 10:40 PM IST | Updated: April 17, 2026 10:40 PM IST

തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്തെ ഏ​ക ഗോ​ത്ര​വ​ര്‍​ഗ പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ടിയി​ലേ​ക്കു​ള്ള ട​ണ്‍ ക​ണ​ക്കി​ന് റേ​ഷ​നരി കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട് അന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. കു​റ്റം തെ​ളി​ഞ്ഞാ​ല്‍ വി​ത​ര​ണ​ക്കാ​ര്‍​ക്കെ​തി​രേ ക്രി​മി​ന​ല്‍ കേ​സെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍ ഇ​പ്പോ​ഴും ഇ​ട​മ​ല​ക്കു​ടി​യി​ലെ പ​ല ഉ​ന്ന​തി​ക​ളി​ലും റേ​ഷ​നരി കി​ട്ടാ​നി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു. ഇ​വി​ടെ വി​ത​ര​ണം ചെ​യ്യേ​ണ്ട 65 ട​ണ്‍ അ​രി​യാ​ണ് കാ​ണാ​താ​യ​ത്.

ക​ഴി​ഞ്ഞ ഒ​രു​ മാ​സ​മാ​യി ഇ​ട​മ​ല​ക്കു​ടി​യി​ല്‍ റേ​ഷ​ന​രി ല​ഭി​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി ഉ​ന്ന​യി​ക്കു​ക​യാ​ണ് ഉ​ന്ന​തി​ക​ളി​ലു​ള്ള​വ​ര്‍. റേ​ഷ​ന്‍ വി​ത​ര​ണം താ​റു​മാ​റാ​യ​തി​നെത്തു​ട​ര്‍​ന്നു ദേ​വി​കു​ളം താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ല്‍നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്.

ര​ണ്ട് റേ​ഷ​നിം​ഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പെ​ട്ടി​മു​ടി ഗോ​ഡൗ​ണി​ലും സൊ​സൈ​റ്റി​ക്കു​ടി, വെ​ള്ള​വാ​ര​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ റേ​ഷ​ന്‍ ക​ട​ക​ളി​ലു​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. 70,000 കി​ലോ സ്റ്റോ​ക്ക് ഉ​ണ്ടെ​ന്ന് കാ​ണി​ച്ചെ​ങ്കി​ലും 5,000 കി​ലോ മാ​ത്ര​മാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്താ​നാ​യ​ത്. 65,000 കി​ലോ​അ​രി​യാ​ണ് അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. സ​പ്ലൈ​ക്കോ എ​ത്തി​ച്ചു​ന​ല്‍​കു​ന്ന അ​രി ഗി​രി​ജ​ന്‍ സൊ​സൈ​റ്റിവ​ഴി​യാ​ണ് റേ​ഷ​ന്‍ക​ട​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഗി​രി​ജ​ന്‍ സൊ​സൈ​റ്റി​യി​ലെ ക​രാ​റു​കാ​ര​ന് ത​ട്ടി​പ്പി​ല്‍ പ​ങ്കു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പും സ​ഹ​ക​ര​ണ വ​കു​പ്പ് ര​ജി​സ്ട്രാ​റുമാണ് തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ര്‍ വി.​എം.​ ആ​ര്യ പ​റ​ഞ്ഞു.

അ​തേസ​മ​യം ദേ​വി​കു​ളം ഗി​രി​ജ​ന്‍ സൊ​സൈ​റ്റി​യും സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍​ന്നു​ള്ള ക്ര​മ​ക്കേ​ടാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​തെ​ന്ന് ഉ​ന്ന​തി​യി​ലു​ള്ള​വ​ര്‍ ആ​രോ​പി​ച്ചു.​ വി​ത​ര​ണം ചെ​യ്യു​ന്ന​ത് ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ​താ​ണെ​ന്നും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ക​ടു​ത്ത ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.​

ര​ണ്ടു​ വ​ര്‍​ഷം മു​മ്പ് ഇ​ട​മ​ല​ക്കു​ടി​യി​ലേ​ക്കു​ള്ള റേ​ഷ​ന​രി മ​റി​ച്ചുവി​റ്റ കേ​സി​ല്‍ ഗോ​ഡൗ​ണ്‍ വാ​ച്ച്മാ​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ക​യും സ്റ്റോ​ര്‍ കീ​പ്പ​റെ ജോ​ലി​യി​ല്‍നി​ന്ന് പി​രി​ച്ചുവി​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​ട​മ​ല​ക്കു​ടി ഉ​ന്ന​തി​യി​ലെ നി​വാ​സി​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്യേ​ണ്ട അ​രി​യി​ല്‍ കൃ​ത്രി​മം ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ ഗു​രു​ത​രാ​യ കു​റ്റ​മാ​ണെ​ന്നും പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വ​രെ നി​യ​മ​ത്തി​നു​മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Tags : Idamalakkudi nattuvishesham local news

Recent News

Corehub Up