x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ രൂ​പ​ത കൈ​ത്താ​ങ്ങ് പ്രി​വി​ലേ​ജ് കാ​ര്‍​ഡ് ര​ണ്ടാംഘ​ട്ടം ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: November 26, 2026 11:02 PM IST | Updated: November 26, 2026 11:02 PM IST

തൊ​ടു​പു​ഴ​യി​ലെ കോ​സ്‌​മെ​റ്റി​ക് സ്ഥാ​പ​ന​ത്തി​ല്‍ ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള്‍ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

തൊ​ടു​പു​ഴ: ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള്‍ വി​ഭാ​ഗ​വും ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗ​വും ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന ഓ​പ്പ​റേ​ഷ​ന്‍ സൗ​ന്ദ​ര്യ ഫേ​സ്-5 ന്‍റെ ​ഭാ​ഗ​മാ​യി കോ​സ്‌​മെ​റ്റി​ക് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. തൊ​ടു​പു​ഴ മ​ങ്ങാ​ട്ടു​ക​വ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ദി ​പെ​ര്‍​ഫ്യൂം ഷോ​പ്പ് എ​ന്ന പെ​ര്‍​ഫ്യൂം- കോ​സ്‌​മെ​റ്റി​ക് സ്ഥാ​പ​ന​ത്തി​ല്‍നി​ന്നു നി​യ​മാ​നു​സൃ​ത​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത 16,500 രൂ​പ​യു​ടെ വി​വി​ധ കോ​സ്‌​മെ​റ്റി​ക് ഉ​ത്പന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു.

കോ​സ്‌​മെ​റ്റി​ക്ക് റൂ​ള്‍​സ് പ്ര​കാ​രം ലേ​ബ​ലി​ല്‍ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട നി​ര്‍​മാ​താ​വി​ന്‍റെ പേ​ര്, വി​ലാ​സം, നി​ര്‍​മാ​ണ ലൈ​സ​ന്‍​സ് ന​മ്പ​ര്‍, ബാ​ച്ച് ന​മ്പ​ര്‍, നി​ര്‍​മാ​ണ തീയ​തി, കാ​ലാ​വ​ധി എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്താ​ത്ത​തും ഇ​റ​ക്കു​മ​തി ചെ​യ്ത ഉ​ത്പന്ന​ങ്ങ​ളി​ല്‍ ഇം​പോ​ര്‍​ട്ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​മ്പ​ര്‍ രേ​ഖ​പ്പെ​ത്താ​ത്ത​തും ഹെ​യ​ര്‍ ഡൈ​യു​ടെ ലേ​ബ​ലി​ല്‍ മു​ന്ന​റി​യി​പ്പു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്താ​ത്ത​തു​മാ​യ സൗ​ന്ദ​ര്യവ​ര്‍​ധ​ക വ​സ്തു​ക്ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.
എ​റ​ണാ​കു​ളം അ​സി​സ്റ്റ​ന്‍റ് ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള​ര്‍ ഡോ.​ അ​ജു ജോ​സ​ഫ് കു​ര്യ​ന്‍റെ നി​ര്‍​ദേ​ശപ്ര​കാ​രം ഇ​ടു​ക്കി ഡ്ര​ഗ്‌​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫ്, ഡ്ര​ഗ്‌​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​ആ​ര്‍.​ ന​വീ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags : Operation Soundarya: Cosmetic Products NattuVishesham DistrictNews

Recent News

Corehub Up