x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം: ര​ണ്ട് ബോ​ട്ടു​ക​ള്‍​ക്ക് ഫി‍ഷറീസ് വകുപ്പ് പി​ഴ​യി​ട്ടു


Published: October 26, 2025 05:08 AM IST | Updated: October 26, 2025 05:08 AM IST

കോ​ഴി​ക്കോ​ട്: മ​ത്സ്യ​സ​മ്പ​ത്തി​ന് വി​ഘാ​ത​മാ​കു​ന്ന രീ​തി​യി​ല്‍ നി​യ​മാ​നു​സൃ​ത​മ​ല്ലാ​ത്ത വ​ല/​പെ​ലാ​ജി​ക് നെ​റ്റ് ഉ​പ​യോ​ഗി​ച്ചും ലൈ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചും മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ര​ണ്ട് ബോ​ട്ടു​ക​ള്‍ ഫി​ഷ​റീ​സ് വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും 3,40,000 രൂ​പ പി​ഴ​യി​ടു​ക​യും ചെ​യ്തു. ല​വ് മേ​രി, ശി​വ​ദം എ​ന്നീ ബോ​ട്ടു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്.

ബേ​പ്പൂ​ര്‍ ഫി​ഷ​റീ​സ് സ്റ്റേ​ഷ​ന്‍ അ​സി. ഡ​യ​റ​ക്ട​ര്‍ വി. ​സു​നീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ബേ​പ്പൂ​ര്‍ ഹാ​ര്‍​ബ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഹൈ ​വോ​ള്‍​ട്ട് ലൈ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ല​വ് മേ​രി എ​ന്ന ബോ​ട്ട് ക​സ്റ്റ​ഡി​ലെ​ടു​ത്ത​ത്. ബോ​ട്ടു​ട​മ​യി​ല്‍​നി​ന്ന് 90,000 രൂ​പ പി​ഴ ഈ​ടാ​ക്കി.

ഫി​ഷ​റീ​സ് വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പു​തി​യാ​പ്പ ഹാ​ര്‍​ബ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് നി​യ​മാ​നു​സൃ​ത​മ​ല്ലാ​ത്ത വ​ല ഉ​പ​യോ​ഗി​ച്ചും പെ​ര്‍​മി​റ്റി​ല്ലാ​തെ​യും ആ​വ​ശ്യ​മാ​യ അ​ള​വി​ല്‍ സ്‌​ക്വെ​യ​ര്‍​മെ​ഷ് കോ​ഡ് എ​ന്‍​ഡ് ഉ​പ​യോ​ഗി​ക്കാ​തെ​യും മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ശി​വ​ദം എ​ന്ന ബോ​ട്ട് പി​ടി​കൂ​ടി​യ​ത്. ഫി​ഷ​റീ​സ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ ശ്യാം ​ച​ന്ദ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ബോ​ട്ടി​ന് 2.5 ല​ക്ഷം രൂ​പ പി​ഴ​യി​ട്ടു.

Tags : Fisheries Department Kozhikode

Recent News

Corehub Up