x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബീ​ച്ചി​ലെ അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ്: ക​ര്‍​ശ​ന ന​ട​പ​ടി​യു​മാ​യി പൊ​ലി​സ്

വെബ് ഡെസ്ക്
Published: August 28, 2026 01:19 AM IST | Updated: August 28, 2026 01:19 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ബീ​ച്ച് റോ​ഡി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​പ്പാ​ത​ക​ള്‍ ക​യ്യേ​റി ന​ട​ത്തു​ന്ന അ​ന​ധി​കൃ​ത വാ​ഹ​ന പാ​ര്‍​ക്കിം​ഗി​നെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കോ​ഴി​ക്കോ​ട് സി​റ്റി പൊ​ലി​സ്.

ന​ട​പ്പാ​ത​ക​ളി​ലും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കാ​യി നീ​ക്കി​വ​ച്ച സ്ഥ​ല​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​യി​ടു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. നി​യ​മം ലം​ഘി​ച്ച് പാ​ര്‍​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് പി​ഴ ചു​മ​ത്തു​ന്ന​തി​നൊ​പ്പം വാ​ഹ​നം ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് മാ​റ്റു​ന്ന​തി​നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​ലി​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.
പ്ര​ധാ​ന നി​ര്‍​ദേ​ശ​ങ്ങ​ള്‍

ബീ​ച്ചി​ലെ ന​ട​പ്പാ​ത​ക​ള്‍, സൈ​ക്കി​ള്‍ ട്രാ​ക്കു​ക​ള്‍, കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രു​ടെ വ​ഴി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ പാ​ടി​ല്ല.റോ​ഡ് ഗ​താ​ഗ​ത​ത്തി​നും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും ത​ട​സം സൃ​ഷ്ടി​ക്കു​ന്ന രീ​തി​യി​ല്‍ വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നെ​തി​രേ​യും ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും.ന​ഗ​ര​ത്തി​ലും ബീ​ച്ച് പ​രി​സ​ര​ത്തും ഒ​രു​ക്കി​യി​ട്ടു​ള്ള സൗ​ജ​ന്യ പാ​ര്‍​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളും അ​നു​വ​ദി​നീ​യ​മാ​യ പാ​ര്‍​ക്കിം​ഗ് സ്‌​പോ​ട്ടു​ക​ളും പൊ​തു​ജ​ന​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി പൊ​ലി​സ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും യാ​ത്ര​ക്കാ​രും വാ​ഹ​ന ഉ​ട​മ​ക​ളും ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up