കാട്ടാക്കട: വാട്സാപ്പിലൂടെ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അസഭ്യം പറഞ്ഞ കെഎസ്ആർടിസി ഡ്രൈവർക്കെതിരേ കേസെടുത്തു. പുതുതായി ആരംഭിച്ച പ്രിയദർശിനി സൗജന്യ യാത്രയെക്കുറിച്ചും മോശമായി സംസാരിച്ചിട്ടുണ്ട്.
കാട്ടാക്കട ഡിപ്പോയിലെ കെഎസ്ആർടിസി എം പാനൽ ഡ്രൈവർ ടോമിക്കെതിരെയാണ് കാട്ടാക്കട പോലീസ് കേസെടുത്തത്. യൂത്ത് കോൺഗ്രസ് പൂവച്ചൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിജു വർഗീസ് ഡിവൈഎസ്പിക്ക് നൽകിയ പരാതി അടിസ്ഥാനത്തിലാണ് കേസടുത്തത്.
വാട്സാപ്പിൽ വന്ന ശബ്ദ സംഭാഷണം ഉൾപ്പെടെയാണ് കേസ് കൊടുത്തത്.ഇയാളെ അറസ്റ്റ് ചെയ്യുമെന്ന് കാട്ടാക്കട പോലീസ് അറിയിച്ചു.