x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​നാ​ട് പ​ഞ്ചാ​യ​ത്ത് ആ​യു​ഷ്മാ​ന്‍ ആ​രോ​ഗ്യ മ​ന്ദി​ര്‍ സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​നം നാ​ളെ

വെബ് ഡെസ്ക്
Published: September 16, 2026 01:12 AM IST | Updated: September 16, 2026 01:12 AM IST

നാ​ളെ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ക​ട​നാ​ട് പ​ഞ്ചാ​യ​ത്ത് ആ​യു​ഷ്മാ​ന്‍ ആ​രോ​ഗ്യ മ​ന്ദി​ര്‍ സെ​ന്‍റ​ര്‍.

ക​ട​നാ​ട്: പ​ഞ്ചാ​യ​ത്തി​ലെ ആ​യു​ഷ്മാ​ന്‍ ആ​രോ​ഗ്യ മ​ന്ദി​ര്‍ മെ​യി​ന്‍ സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ലി സ​ണ്ണി അ​റി​യി​ച്ചു.

മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം ​പി വാ​ക്‌​സി​നേ​ഷ​ന്‍ സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജോ​സ് കെ. ​മാ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ് ആ​ദ​രി​ക്ക​ല്‍ ച​ട​ങ്ങ് നി​ര്‍​വ​ഹി​ക്കും.

ക​ട​നാ​ട് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് പാ​നാ​മ്പു​ഴ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ലി സ​ണ്ണി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ പെ​ണ്ണ​മ്മ ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് പ്ലാ​ക്കൂ​ട്ടം, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി​ക്കു​ട്ടി സ​ന്തോ​ഷ്, പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​ര്‍, രാ​ഷ്‌​ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ള്‍, ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

55 ല​ക്ഷം രൂ​പ മു​ട​ക്കി ക​ട​നാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് കെ​ട്ടി​ട നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​രി​ക്കു​ന്നത്.

Tags : NattuVishesham DistrictNews DeepikaNews

Recent News

Corehub Up