x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥിനി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം: ആ​ൺസു​ഹൃ​ത്തി​നെ അ​റ​സ്റ്റ് ചെ​യ്തു

വെബ് ഡെസ്ക്
Published: August 16, 2026 10:43 PM IST | Updated: August 16, 2026 10:43 PM IST

അ​ഭി​രാ​ജ​ൻ

കുമ​ളി: പ​തി​നാ​റു​കാ​രി​യാ​യ വി​ദ്യാ​ർ​ഥിനി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ആ​ൺ സു​ഹൃ​ത്തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​മ​ളി ഒ​ന്നാം​മൈ​ൽ സ്വ​ദേ​ശി തോ​ട്ട​ത്തി​ൻ​കു​ഴി​യി​ൽ വീ​ട്ടി​ൽ അ​ഭി​രാ​ജ​ൻ ( 21 ) ആ​ണ് പി​ടി​യി​ലാ​യ​ത്. കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​രു​ന്ന​താ​യി പോ​സ്റ്റ്മോ​ർ​ട്ടം പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെത്തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്.

ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് പ്ല​സ്ടു ​വി​ദ്യാ​ർ​ഥി​നി​യാ​യ പ​തി​നാ​റു​കാ​രി വീ​ടി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ പോ​സ്റ്റ്​മോ​ർ​ട്ടത്തിൽ പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​. തു​ട​ർ​ന്നാ​ണ് സു​ഹൃ​ത്താ​യ അ​ഭി​രാ​ജ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പോ​ക്സോ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കു​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ വാ​ഹ​ന​ത്തി​ൽ മു​ൻ​പ് ഡ്രൈ​വ​റാ​യി​രു​ന്നു അ​ഭി​രാ​ജ​ൻ. ഇ​​രു​വ​രും ത​മ്മി​ൽ സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്ന ശേ​ഷം പ​ല സ്ഥ​ല​ത്തെ​ത്തി​ച്ച് കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​താ​യി അ​ഭി​രാ​ജ​ൻ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​നു​മാ​യി പി​രി​ഞ്ഞ അ​മ്മ മ​റ്റൊ​രാ​ൾ​ക്കൊ​പ്പ​മാ​ണ് ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്.
അ​ഭി​രാ​ജ​നു​മാ​യു​ള്ള ബ​ന്ധം പി​താ​വ് ചോ​ദ്യം ചെ​യ്ത​തോ​ടെ കു​ട്ടി കു​മ​ളി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​രു​കൂ​ട്ട​രെ​യും വി​ളി​ച്ച് സം​സാ​രി​ച്ച ശേ​ഷം കു​ട്ടി​യെ അ​മ്മ​യ്ക്കൊ​പ്പം വി​ട്ട​യ​ച്ചു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച സ്‌​കൂ​ളി​ൽവ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​തി​നെത്തു​ട​ർ​ന്നാ​ണ് കു​ട്ടി അ​ച്ഛ​നൊ​പ്പം തി​രി​കെ​യെ​ത്തി​യ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​ഭി​രാ​ജ​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ ചൈ​ൽ​ഡ് ലൈ​നും അ​ന്വേ​ഷ​ണം തു​ട​ങ്ങി.

 

Tags : Nattuvishesham DistrictNews DeepikaNews arrest

Recent News

Corehub Up