മുഹമ്മ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ വാർഷികാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചിത്രരചനാമത്സരം കെപിസിസി സെക്രട്ടറി എ
മുഹമ്മ: മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിരാഗാന്ധി അനുസ്മരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി പ്രസംഗമത്സരവും ചിത്രരചനാ മത്സരവും നടത്തി. കോൺഗ്രസ് ഓഫീസിൽ ഇന്ദിരാ ഗാന്ധിയുടെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും സമൂഹപ്രാർഥനയും നടന്നു.
ചിത്രരചനാമത്സരം കെപിസിസി സെക്രട്ടറി എസ്. ശരത് ഉദ്ഘാടനം ചെയ്തു. കെ.സി. മോഹൻദാസ് അധ്യക്ഷനായി. സാബു കല്ലാപ്പുറം, കെ.എസ്. സേതുനാഥ്, പി.എസ്. ഷിജിൽ എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് സമ്മാന വിതരണം നൽകി.
Tags :