കണ്ണൂർ ഡിസിസിയിൽ സംഘടിപ്പിച്ച ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനാചരണം മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
കണ്ണൂർ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 42-ാം രക്ത സാക്ഷിത്വദിനവും പ്രഥമ ഉപപ്രധാനമന്ത്രി സർദാർ വല്ലഭായി പട്ടേലിന്റെയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും ജന്മദിനവും നാടെങ്ങും അനുസ്മരിച്ചു. കോൺഗ്രസ് വാർഡ്, ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധങ്ങളായ അനുസ്മരണ പരിപാടികൾ നടത്തി. മൂന്നു നേതാക്കളുടെയും ഛായാചിത്രങ്ങൾക്ക് മുന്നിൽ പുഷ്പർച്ചന, അനുസ്മരണ യോഗം എന്നിവ നടന്നു.
രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി സ്വജീവൻ ബലിയർപ്പിച്ച ഭരണാധികാരിയാണ് ഇന്ദിരാഗാന്ധിയെന്ന് മന്ത്രി സണ്ണി ജോസഫ്. കണ്ണൂർ ഡിസിസിയിൽ സംഘടിപ്പിച്ച ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും സർദാർപട്ടേൽ, ഉമ്മൻചാണ്ടി ജൻമദിനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി വൈസ് പ്രസിഡന്റ് വി.വി. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഷീദ് കവ്വായി, മേയർ പി. ഇന്ദിര, സുരേഷ് ബാബു എളയാവൂർ, പ്രഫ. എ.ഡി. മുസ്തഫ, കെ. പ്രമോദ്, ഡോ. കെ.വി. ഫിലോമിന, അമൃത രാമകൃഷ്ണൻ, ജോഷി കണ്ടത്തിൽ, കാട്ടാന്പള്ളി രാമചന്ദ്രൻ, രാഹുൽ കായക്കൽ, കൂക്കിരി രാജേഷ് എന്നിവർ പങ്കെടുത്തു. അനുസ്മരണ സമ്മേളനത്തിന് മുന്പായി ഛായാച്ചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തി.
തളിപ്പറമ്പ്: കുറുമാത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറുമാത്തൂർ കോൺഗ്രസ് ഓഫിസിൽ ഇന്ദിരാ ഗാന്ധിയുടെ 42ാം രക്തസാക്ഷിത്വ ദിനത്തിൽ ഛായാച്ചിത്രത്തിൽ പുഷ്പാർച്ചനയും അനുസമരണ യോഗവും നടത്തി. തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.എൻ. പൂമംഗലം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. ആലിക്കുഞ്ഞി അധ്യക്ഷത വഹിച്ചു.
Tags :