പുൽപ്പള്ളിയിൽ നടന്ന ഇന്ദിരാഗാന്ധി അനുസ്മരണം.
വെണ്ണിയോട്: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനാചരണവും ഉമ്മന്‍ചാണ്ടി, സര്‍ദാര്‍വല്ലഭായ് പട്ടേല്‍ എന്നിവരുടെ ജന്മദിനാഘോഷവും കോണ്‍ഗ്രസ് കോട്ടത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി. അനുസ്മരണ സമ്മേളനത്തില്‍ പ്രസിഡന്റ് സി.സി. തങ്കച്ചന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പോള്‍സണ്‍ കൂവക്കല്‍, സുരേഷ് ബാബു വാളല്‍, സി.സി. രജിത, എം.വി. ടോമി, ജോസ് പീയുസ്, ഒ.ജെ. മാത്യു, ബേബി പുന്നക്കല്‍, ജസ്റ്റിന് സിറിയക്, ടി. ഇബ്രാഹിം, എം.ജെ. ജെനിമോള്, പി.എല്‍. അനീഷ്, പി.ഇ. വിനോജ്, കെ.എ. ഫിലോമിന, വി.ജെ. പ്രകാശന്, പുഷ്പ സുന്ദരന്‍ എന്നിവര്‍ പ്രസംഗിച്ചു.
കല്‍പ്പറ്റ: കേരള എന്‍ജിഒ അസോസിയേഷന് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനാചരണവുംഉമ്മന്ചാണ്ടി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എന്നിവരുടെ ജന്മദിനാഘോഷവും നടത്തി. ബ്രാഞ്ച് പ്രസിഡന്റ് ബെന്‍സി ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ജെ. ഷൈജു അനുസ്മരണ പ്രഭാഷണം നടത്തി. കെ. രമേശ്, എം.എസ്. സുധീഷ്, സാബു ഏബ്രഹാം, ടി.കെ. ദിനേശ്, സൗമ്യ കെ. കൃഷ്ണന്, പി.ജി. ലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.
സുല്‍ത്താന്‍ ബത്തേരി: കേരള എന്‍ജിഒ അസോസിയേഷന് ബ്രാഞ്ച് കമ്മിറ്റി ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സര്‍ദാര്‍ വല്ലഭായി പട്ടേല്‍ എന്നിവരുടെ ജന്മദിനം ആഘോഷിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.എസ്. ഉമാശങ്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ.എ. മുജീബ്, മോബിഷ് പി. തോമസ്, ബ്രാഞ്ച് പ്രസിഡന്റ് എന്‍.എ. ഗഫൂര്‍, ജില്ലാ നേതാക്കളായ ജി. പ്രവീണ്‍ കുമാര്‍, എ. പ്രഭാകരന് എന്നിവര്‍ പ്രസംഗിച്ചു.
കല്‍പ്പറ്റ: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ വാര്‍ഷിക ദിനത്തില്‍ എന്‍ജിഒ അസോസിയേഷന്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷന് പരിസരത്ത് അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. എം.വി. സതീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.കെ. ജിതേഷ്, എം.ജി. അനില്‍കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സി.ആര്. അഭിജിത്ത്, ബി. സുനില്‍കുമാര്‍, നിഷ മണ്ണില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പുൽപ്പള്ളി: മുൻ പ്രധാമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം പുൽപ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എൻ.യു. ഉലഹന്നാൻ മുഖ്യ സന്ദേശം നൽകി. മണ്ഡലം പ്രസിഡന്റ് പി.ഡി. ജോണി, ടി.പി. ശശിധരൻ, ജോമറ്റ് സെബാസ്റ്റ്യൻ, കെ.എം. എൽദോസ്, മാത്യു ഉണ്ടശാംപറന്പിൽ, ഗീത കുഞ്ഞികൃഷ്ണൻ, സി.പി. കുര്യാക്കോസ്, ജോർജ് കൊല്ലിയിൽ, സാബു ഫിലിപ്പ്, മുരളി പുറത്തൂട്ട് എന്നിവർ പ്രസംഗിച്ചു.
Tags :