ഇന്ദിരാ രക്തസാക്ഷിത്വ ദിന അനുസ്മരണ സമ്മേളനം
കോട്ടയം: ഇന്ദിരാഗാന്ധിയുടെ 42-ാമത് രക്തസാക്ഷിത്വ ദിനവും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും ജന്മദിനവും ജില്ലയില്‍ കോണ്‍ഗ്രസ് സമുചിതമായി ആചരിച്ചു. ബൂത്ത് കേന്ദ്രങ്ങളിൽ ഛായാചിത്രങ്ങള്‍ക്കു മുമ്പില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനങ്ങളും നടന്നു.
ജില്ലാതല പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും ഡിസിസി ഓഡിറ്റോറിയത്തില്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.ഡിസിസി ജനറല്‍ സെക്രട്ടറി യൂജിന്‍ തോമസ് അധ്യക്ഷത വഹിച്ചു. കുര്യന് ജോയി, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ജോസി സെബാസ്റ്റ്യന്‍, ഫില്‍സണ്‍ മാത്യൂസ്, കുഞ്ഞ് ഇല്ലംപള്ളി, ടി.ഡി. പ്രദീപ്കുമാര്‍, ആനന്ദ് പഞ്ഞിക്കാരന്‍, സണ്ണി കാഞ്ഞിരം, സിബി ചേനപ്പാടി, എസ്. രാജീവ്, അരുണ്‍ ജോസഫ്, സിബി ജോണ്‍, നന്തിയോട് ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഐഎൻടിയുസി
കോട്ടയം: ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിര ഗാന്ധി അനുസ്മരണം നടത്തി. മുൻ മന്ത്രിയും കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗവുമായ കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ അനിയൻ മാത്യു, ജിജി പോത്തൻ, പി.വി. പ്രസാദ്, എം.വി. മനോജ്, നന്തിയോട് ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.
കുമാരനല്ലൂര്‍ മണ്ഡലം
കുമാരനല്ലൂര്‍: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുസ്മരണം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍. ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാബു മാത്യു അധ്യക്ഷത വഹിച്ചു.
പാറമ്പുഴ മണ്ഡലം
പാറമ്പുഴ: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം പ്രസിഡന്റ് സാബു മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജനറല്‍ സെക്രട്ടറി റോസ് ചന്ദ്രന് അധ്യക്ഷതവഹിച്ചു.
എൻജിഒ അസോസിയേഷൻ
ഗാന്ധിനഗർ: എൻജിഒ അസോസിയേഷൻ മെഡിക്കൽ കോളജ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഡിസിസി ജനറൽസെക്രട്ടറി കെ.ജി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് എം.കെ. ജയമോൻ അധ്യക്ഷത വഹിച്ചു.
കെഎസ്എസ്പിഎ
അതിരമ്പുഴ: കെഎസ്എസ്പിഎ അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ യോഗത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് പി.വി. മൈക്കിൾ അനുസ്മരണ പ്രഭാഷണം നടത്തി.
സംസ്ഥാന കമ്മിറ്റി അംഗം ബി. മോഹനചന്ദ്രൻ, നിയോജക മണ്ഡലം സെക്രട്ടറി ഷാജി കുര്യാക്കോസ്, മണ്ഡലം പ്രസിഡന്റ് റേച്ചൽ പി. വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഏറ്റുമാനൂർ മണ്ഡലം
ഏറ്റുമാനൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണം ഡിസിസി ജനറൽ സെക്രട്ടറി കെ.ജി. ഹരിദാസ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പി.വി. ജോയ് പൂവംനിൽക്കുന്നതിൽ അധ്യക്ഷത വഹിച്ചു.
അതിരമ്പുഴ മണ്ഡലം
അതിരമ്പുഴ: കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്മഞ്ചേരിയിൽ ഇന്ദിരാഗാന്ധിയുടെ പൂർണകായ പ്രതിമയ്ക്കു മുന്നിൽ അനുസ്മരണ ദിനാചരണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജൂബി ഐക്കരക്കുഴി അധ്യക്ഷത വഹിച്ചു.
ഏറ്റുമാനൂർ ബ്ലോക്ക് കമ്മിറ്റി
ഏറ്റുമാനൂർ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ അനുസ്മരണ സമ്മേളനം നാട്ടകം സുരേഷ് എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ഏറ്റുമാനൂർ ബ്ലോക്ക് പ്രസിഡന്റ് ജോറാേയി പൊന്നാറ്റിൽ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ ടോമി പുളിമാൻതുണ്ടം, ഡിസിസി സെക്രട്ടറി ജോബിൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.
ആർപ്പൂക്കര ബൂത്ത് കമ്മിറ്റി
ആർപ്പൂക്കര: തൊണ്ണംകുഴി കോൺഗ്രസ് ബൂത്ത് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. കെപിസിസി ജനറൽ സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോൺസൺ ചിറ്റേട്ട് പ്രസംഗിച്ചു.
അയർക്കുന്നം
അയർക്കുന്നം: കോൺഗ്രസ് ഒന്ന്, 21 വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണം യുഡിഎഫ് കൺവീനർ അഡ്വ. ഫില്‍സണ്‍ മാത്യു ഉദ്ഘാടനം ചെയ്തു. അയർക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണൻ പ്രസംഗിച്ചു.
കൂരോപ്പട മണ്ഡലം
കൂരോപ്പട: മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണം നിയോജകമണ്ഡലം യുഡിഎഫ് കൺവീനർ കുഞ്ഞ് പുതുശേരി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ടി.എസ്. ഉണ്ണികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.
പള്ളിക്കത്തോട് മണ്ഡലം
പള്ളിക്കത്തോട്: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി. ജീരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോജി മാത്യു അധ്യക്ഷത വഹിച്ചു.
Tags :