പ്രതീകാത്മക ചിത്രം
ഇടുക്കി: ജില്ലയില് മൂന്ന് മാസത്തിനിടെ ഭക്ഷ്യോത്പാദക വിതരണ മേഖലയിലുള്ള 643 സ്ഥാപനങ്ങളില് പരിശോധന നടത്തിയതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണര് അറിയിച്ചു. 139 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 202 സര്വൈലന്സ് സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചു. 15 സാമ്പിളുകള് സുരക്ഷിതമല്ലെന്നും രണ്ടെണ്ണം ഗുണനിലവാരമില്ലാത്തതായും കണ്ടെത്തി. പരിശോധനകളില് 95 സ്ഥാപനങ്ങള്ക്ക് തിരുത്തല് നോട്ടീസ് നല്കി. മൊബൈല് ഫുഡ് ടെസ്റ്റിംഗ് ലാബില് 422 പരിശോധനകള് നടത്തി. 71 പരാതികള് ലഭിച്ചതില് 70 എണ്ണം തീര്പ്പാക്കി. രണ്ടു ലക്ഷം രൂപ പിഴ ഈടാക്കി.
ഫ്രണ്ട്സ് സീ ഫുഡ് ഹോട്ടല് ആനച്ചാല്, ബിസ്മി ഹൈപ്പര് മാര്ക്കറ്റ് ലിമിറ്റഡ് വെങ്ങല്ലൂര്, സെവന് സ്റ്റാര് ഫുഡ്സ് തൊടുപുഴ, കാവേരി ബേക്കറി കാഞ്ഞാര്, പോപ്പീസ് സ്വീറ്റ്സ് ഇരുമ്പുപാലം, എസ്.എന്. സ്വീറ്റ്സ് കൂമ്പന്പാറ, തക്കുടു മുത്ത് അടിമാലി, മഹാലക്ഷ്മി സൂപ്പര് മാര്ക്കറ്റ് കുഞ്ചിത്തണ്ണി, ഫ്ളവേഴ്സ് ടീ ആന്ഡ് സ്പൈസസ് മൂന്നാര്, ക്ലിഫ് വാലി പ്രോപ്പര്ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് മൂന്നാര്, കൈഫാന് കുഴിമന്തി തൊടുപുഴ, ജന്ന ബേക്കറി ആന്ഡ് ഫുഡ് കോര്ട്ട് അടിമാലി എന്നിവിടങ്ങളിലാണ് സുരക്ഷിതമല്ലാത്ത ഭക്ഷണ പദാര്ഥങ്ങള് കണ്ടെത്തിയത്.
വണ്ണപ്പുറം റിലയന്സ് റീട്ടെയില് കടയിലും കുഞ്ചിത്തണ്ണി മഹാലക്ഷ്മി സൂപ്പര് മാര്ക്കറ്റിലും ശര്ക്കരപൗഡര് ഗുണനിലവാരമില്ലാത്തതായി കണ്ടെത്തി. ഗുണനിലവാരമില്ലാത്ത ഉപ്പ് വില്പ്പന നടത്തിയ മഹേശ്വരി സോള്ട്ട് ട്രെഡിംഗ് കമ്പനി ടൂട്ടികൊറിനും വെങ്ങല്ലൂര് മങ്ങാട്ടുകവല ബൈപാസിലെ കോട്ട റെസ്റ്റോറന്റിനും തൊടുപുഴ ലൂര്ദ് മാതാ കേറ്ററിംഗ്, കോച്ചേരില് ഏജന്സീസ്, കുമാരമംഗലം, ഭദ്ര ഓയില് മില് ത്യശൂര് എന്ന സ്ഥാപനത്തിനും പിഴ ചുമത്തി.
കട്ടപ്പന ഇരുപതേക്കറിലെ കള്ളുഷാപ്പിന് നിരവധി ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനത്തിന് 20,000 രൂപ പിഴ ചുമത്തി. പൈനാവ് ബുഹാരി ഹോട്ടല്, ന്യൂവിനായക ഹോട്ടല്, കട്ടപ്പന കൊച്ചിന് ബേക്കറി, പോര്ച്ച്ഗ്രില് കട്ടപ്പന സൗത്ത്, പുത്തന്പുരയില് പെപ്പര് മാര്ക്കറ്റ് ആനച്ചാല്, അറേബ്യന് ഗ്രില്സ് മൂന്നാര്, ഫിഫാ ഓയില് ഇന്ഡസ്ട്രീസ് കോതമംഗലം, ഗ്രീന്ലാന്ഡ് സ്റ്റോഴ്സ് തോക്കുപാറ, ഇന്ത്യന് ഫുഡ് പാക്കേഴ്സ് ഞാറയ്ക്കല് എന്നീ സ്ഥാപനങ്ങള്ക്കും പിഴചുമത്തി. ഗുണനിലവാരം ഇല്ലാത്ത പാമോയില് വില്പ്പന നടത്തിയതിന് ഉത്പാദകരായ ആലുവ ന്യു പെരിയാര് ഓയില് മില്സിന് ഒരു ലക്ഷം രൂപ പിഴചുമത്തി. ഹോട്ടല് സണ്ലൈറ്റ് അടിമാലി, വിജയമുരുകന് ട്രേഡേഴ്സ് സേലം, ബിസ്മി ട്രേഡേഴ്സ് മൂന്നാര്, അരവിന്ദന് മുരുകേശന് കോയമ്പത്തൂര്, ശ്രീരതി സ്റ്റോര് മൂന്നാര്, ഫിഫാ ഓയില് ഇന്ഡസ്ട്രീസ് നെല്ലിമറ്റം, ഹോട്ടല് സുലൈമാനി കഫെ അടിമാലി, മദീന ചിക്കന് സെന്റര് അടിമാലി എന്നി സ്ഥാപനങ്ങളില്നിന്നു പിഴ ഈടാക്കി.
കരടിക്കുഴി ഹോട്ടല് അന്നപൂര്ണ, തടിയമ്പാട് പറക്കാട്ട് സൂപ്പര്മാര്ക്കറ്റ്, കാഞ്ഞിരപ്പള്ളി സി.എസ്. ട്രേഡേഴ്സ് എന്നിവയ്ക്ക് ഇടുക്കി ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പിഴയും കോടതി പിരിയുന്നതുവരെ തടവും ശിക്ഷ വിധിച്ചു. എഡിഎം മിനി കെ. ജോണിന്റെ അധ്യക്ഷതയില് ചേര്ന്ന ഭക്ഷ്യ ഉപദേശക സമിതി യോഗത്തില് അസിസ്റ്റന്റ് കമ്മിഷണര് ബൈജു പി. ജോസഫ്, ഭക്ഷ്യസുരക്ഷാ ഓഫീസര് സൈജു കെ. രാമനാഥ് എന്നിവര് പങ്കെടുത്തു
Tags : Inspections NattuVishasham DistrictNews