കാടുകുറ്റി ലയൺസ് ക്ലബിലെ സ്ഥാനാരോഹണച്ചടങ്ങ്
കാടുകുറ്റി: കാടുകുറ്റി ലയൺസ് ക്ലബിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ഫസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ കെ.എം. അഷറഫ് അധികാരംകൈമാറി. ക്ലബ് പ്രസിഡന്റ് ബിനോജ് കെ. ജോസ് അധ്യക്ഷത വഹിച്ചു.
പുതിയ പ്രസിഡന്റായി ആന്റോ തേലേക്കാട്ട്, സെക്രട്ടറിയായി ഷൈൻ അവരേഷ്, ട്രഷററായി പി.എ. ജോസഫ് എന്നിവർ ചുമതലയേറ്റു. ബോർഡ് അംഗങ്ങളും സ്ഥാനമേറ്റു.
റീജിയൻ ചെയർപേഴ്സൺ കെ.കെ. ജോൺസൺ, സോൺ ചെയർപേഴ്സൺ പോളച്ചൻ, ഹാരി മാളിയേക്കൽ, ഡിസ്ട്രിക്ട് കോഓർഡിനേറ്റർ ബിജു പുറത്തൂർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ നിർധനരായ രോഗികൾക്ക് സാമ്പത്തികസഹായവും വിതരണംചെയ്തു.
കൊടകര റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന്
കൊടകര: കൊടകര റോട്ടറി ക്ലബ്ബിന്റെ 2026- 27 വര്‍ഷത്തെ പുതിയ ഭാരവാഹികളായ നൈജോ ആന്റോ, അഭിലാഷ് അശോകന്, സിന്റോ ദേവസി എന്നിവരുടെ സ്ഥാനാരോഹണം ഇന്ന് ചാലക്കുടി സ്കൈ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പുതിയവര്‍ഷം ഹോപ്പ് പദ്ധതിയിലൂടെ ഭവനരഹിതര്‍ക്ക് വീടുകള്‍ ല്‍കാനും വിദ്യാഭ്യാസ സഹായങ്ങള്‍ ല്കുവാനും ക്ലീന്‍ കൊടകര പദ്ധതി നടപ്പിലാക്കുവാനാണ് ക്ലബ് ലക്ഷ്യമിടുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വി.വി. ബോബിഷ് , നൈജോ ആന്റോ, അഭിലാഷ് അശോകന്, സിന്റോ ദേവസി എന്നിവര്‍ പങ്കെടുത്തു.
Tags : Installation Ceremony NattuVishasham DistrictNews