ഇരിട്ടി ഉപജില്ലാ ശാസ്ത്രമേളയുടെ ലോഗോ പ്രകാശനം
ഇരിട്ടി: അങ്ങാടിക്കടവ് സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ഇരിട്ടി ഉപജില്ലാ ശാസ്ത്രമേള സംഘാടക സമിതി രൂപീകരണ യോഗവും ലോഗോ പ്രകാശനവും ജില്ലാ പഞ്ചായത്തംഗം ജയ്സണ്‍ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥന് അധ്യക്ഷത വഹിച്ചു.
ഹൈസ്കൂള്‍ ചിത്രകല അധ്യാപകന് പി. പ്രശാന്താണ് ലോഗോ തയാറാക്കിയത്. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മനോജ് എം. കണ്ടത്തില്‍, ജെയിന്‍സ് മാത്യു, സ്കൂൾ മാനേജര്‍ ഫാ. ഫ്രാന്‍സിസ്കോ റാത്തപ്പിള്ളില്‍, ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ലിന്റു കുര്യന്, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സോളി തോമസ്, ഹൈസ്കൂള്‍ മുഖ്യാധ്യാപകന്‍ എബി മാത്യു, യുപി സ്കൂള്‍ മുഖ്യാധ്യാപിക ഷൈനി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham District News Science Fair Organizing Committee Formed