x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​ലി​ലി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി​ട്ട് ഒ​രു മാ​സം

വെബ് ഡെസ്ക്
Published: July 21, 2026 12:47 AM IST | Updated: July 21, 2026 12:47 AM IST

അ​മ്പ​ല​പ്പു​ഴ: ക​ട​ലി​ലി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി​ട്ട് ഒ​രു മാ​സം. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ​ത്തൊ​ൻ​പ​താം വാ​ർ​ഡ് ന​ടു​വി​ലെ മ​ഠ​ത്തി​ൽ രാ​ജേ​ഷ് റാ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ 16 വ​യ​സു​കാ​ര​ൻ സൂ​ര്യ​നു​വേ​ണ്ടി​യാ​ണ് ക​രൂ​ർ ഗ്രാ​മം ക​ണ്ണു​നീ​രു​മാ​യി കാ​ത്തി​രി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ മാ​സം 20നാ​യി​രു​ന്നു നാ​ടി​നെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി​യ ദു​ര​ന്ത​മു​ണ്ടാ​യ​ത്.

മു​ത്ത​ച്ഛ​ന്‍റെ സ​ഞ്ച​യ​നക​ർ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ​ന്ധു​ക്ക​ളാ​യ മ​റ്റ് ചി​ല​രോ​ടൊ​പ്പം ക​ട​ലി​ലി​റ​ങ്ങി​യ​താ​ണ് സൂ​ര്യ​ൻ. അ​തി​ൽ ര​ണ്ടു പേ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു. ക​ണ്ടു നി​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മ​റ്റു​ള്ള​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി. സൂ​ര്യ​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ചി​ല്ല. പ​ത്താം ക്ലാ​സ് പ​ഠ​നം ക​ഴി​ഞ്ഞ് പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് സൂ​ര്യ​നെ ക​ട​ലി​ൽ കാ​ണാ​താ​കു​ന്ന​ത്.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up