x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​ക​ര റെ​യി​ൽ​വേ അ​ണ്ട​ർ​പാ​സ്: രേ​ഖ​ക​ൾ കൈ​മാ​റി

വെബ് ഡെസ്ക്
Published: July 22, 2026 04:35 AM IST | Updated: July 22, 2026 04:35 AM IST

ചെ​റു​ക​ര റെ​യി​ൽ​വേ അ​ണ്ട​ർ​പാ​സ് നി​ർ​മാ​ണ​ത്തി​നു​ള്ള രേ​ഖ​ക​ൾ

പെ​രി​ന്ത​ൽ​മ​ണ്ണ: ചെ​റു​ക​ര റെ​യി​ൽ​വേ അ​ണ്ട​ർ​പാ​സ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി റെ​യി​ൽ​വേ ആ​വ​ശ്യ​പ്പെ​ട്ട സെന്‍റേ​ജ് ചാ​ർ​ജ് അ​ട​ച്ച​തി​ന്‍റെ രേ​ഖ​ക​ൾ ഏ​ലം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ഹീ​ന മോ​ൾ ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ (ഡി​ആ​ർ​എം) മ​ത്ക​റി​ന് കൈ​മാ​റി.

ച​ട​ങ്ങി​ൽ ഏ​ലം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഭാ​ര​തി, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ പി. ​സ​ക്കീ​ർ ഹു​സൈ​ൻ, സു​ബ്ര​ഹ്മ​ണ്യ​ൻ, സി​ആ​ർ​ഡി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​വി​ജ​യ​മോ​ഹ​ന​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

കൂ​ടി​ക്കാ​ഴ്ച​യി​ൽ ചെ​റു​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കൂ​ടു​ത​ൽ ട്രെ​യി​ൻ സ്റ്റോ​പ്പു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ൾ ഉ​ന്ന​യി​ച്ചു. ഈ ​വി​ഷ​യ​ത്തി​ൽ അ​നു​കൂ​ല​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ ഡി​ആ​ർ​എം പ​ങ്കു​വ​ച്ച​താ​യി പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

ചെ​റു​ക​ര ഓ​വ​ർ​ബ്രി​ഡ്ജ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട റെ​യി​ൽ​വേ​യു​ടെ ന​ട​പ​ടി​ക​ൾ റെ​യി​ൽ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ന് കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ ഭൂ​മി കൈ​മാ​റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പ​ദ്ധ​തി​യു​ടെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Tags : Short-Railway Underpass Nattuvishesham DistrictNews

Recent News

Corehub Up