x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത റോ​ഡ് നി​ര്‍​മാ​ണം: പ്ര​വൃ​ത്തി ത​ട​യാ​ന്‍ പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ള്‍

വെബ് ഡെസ്ക്
Published: July 22, 2026 04:37 AM IST | Updated: July 22, 2026 04:37 AM IST

സ്വ​കാ​ര്യ വ്യ​ക്തി കു​ന്നി​ടി​ച്ച് നി​ര്‍​മി​ക്കു​ന്ന കോ​ണ്‍​ക്രീ​റ്റ് റോ​ഡ്.

നി​ല​മ്പൂ​ര്‍: മ​ല​യോ​ര മേ​ഖ​ല​യി​ലെ അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ത്തി​നെ​തി​രേ ന​ട​പ​ടി തു​ട​ങ്ങി ചാ​ലി​യാ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍. പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ട്ട വെ​ണ്ണേ​ക്കോ​ട് മ​ല​വാ​ര​ത്തി​ലെ എ​ട്ടാം ബ്ലോ​ക്കി​ലാ​ണ് സ്വ​കാ​ര്യ ഭൂ​ഉ​ട​മ ത​ന്‍റെ ഭൂ​മി​യി​ലൂ​ടെ കോ​ണ്‍​ക്രീ​റ്റ് റോ​ഡ് നി​ര്‍​മി​ക്കു​ന്ന​ത്.

നി​ല​മ്പൂ​ര്‍-നാ​യാ​ടം​പൊ​യി​ല്‍ മ​ല​യോ​ര ഹൈ​വേ​ക്ക് ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന രീ​തി​യി​ലാ​ണ് നി​ര്‍​മാ​ണം. വി​വ​ര​ത്തെത്തു​ട​ര്‍​ന്ന് ചാ​ലി​യാ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​നി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. പാ​രി​സ്ഥി​തി ദു​ര്‍​ബ​ല മേ​ഖ​ല​യി​ല്‍ അ​നു​മ​തി ഇ​ല്ലാ​തെ ന​ട​ത്തു​ന്ന റോ​ഡ് നി​ര്‍​മാ​ണ​ത്തി​നെ​തി​രേ നോ​ട്ടീ​സ് ന​ല്‍​കു​മെ​ന്ന് സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി.

വ​ഴി​ക്ക​ട​വ് സ്വ​ദേ​ശി​യാ​യ സ്ഥ​ലം ഉ​ട​മ, പു​ള്ളി​പ്പാ​ടം വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍, പൊ​തു​മ​രാ​മ​ത്ത് റോ​ഡ്‌​സ് വി​ഭാ​ഗം എഇ എ​ന്നി​വ​ര്‍​ക്കാ​ണ് നോ​ട്ടീ​സ് ന​ല്‍​കു​ക. ഇ​വ​രു​ടെ മ​റു​പ​ടി ല​ഭി​ച്ച​ശേ​ഷം തു​ട​ര്‍ ന​ട​പ​ടി​യു​ണ്ടാ​കും. മ​ല​യോ​ര മേ​ഖ​ല​യി​ലെ അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ള്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക ള്‍ ഉ​ണ്ടാ​വു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Tags : Unauthorized road construction Nattuvishesham DistrictNews

Recent News

Corehub Up