ഡോ. മാത്യൂസ് മാർ പോളിക്കാർപ്പോസിന്റെ മെത്രാഭിഷേക വാർഷികാഘോഷം
എടക്കര: മലങ്കര സുറിയാനി കത്തോലിക്ക സഭ മാവേലിക്കര രൂപതാധ്യക്ഷൻ ഡോ. മാത്യൂസ് മാർ പോളിക്കാർപ്പോസിന്റെ മെത്രാഭിഷേക വാർഷികം ആഘോഷിച്ചു. മൂത്തേടം ഫാത്തിമ ആർട്സ് ആൻഡ് സയൻസ് കോളജിൽ നടത്തിയ ചടങ്ങ് ഫാ. ഡോ. തോമസ് കാഞ്ഞിരമുകളിൽ ഉദ്ഘാടനം ചെയ്തു.
എപ്പിസ്കോപ്പൽ വികാരി ഫാ. തോമസ് കല്ലൂർ, ജേക്കബ് ചുണ്ടേക്കാട്ടിൽ കോർ എപിസ്കോപ്പ, ഫാ. ജോണ്‍ ശങ്കരത്തിൽ, ഫാ. മത്തായി ഐരാണിത്തറ, ഫാ. ലൂക്കോസ് പള്ളിപടിഞ്ഞാറ്റേതിൽ, ഫാ.ജോഷ്വാ കുറ്റിയിൽ, ഫാ. തോമസ് മേനേക്കാട്ടിൽ, ഫാ. ഏബ്രഹാം പതാക്കൽ, ഫാ. ലാസർ പുത്തൻ കണ്ടത്തിൽ, ഫാ. പോൾസണ്‍ ആറ്റുപുറം, ഫാ. ഇമാനുവൽ മുകളേത്ത് കിഴക്കേതിൽ, ഡോ. മാത്യൂസ് മാർ പോളിക്കാർപ്പോസ് എന്നിവർ പ്രസംഗിച്ചു.