പ്രതീകാത്മക ചിത്രം
നിലമ്പൂര്‍: കരിമ്പുഴയില്‍ സ്വകാര്യ ബസും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ച് വാന്‍ ഡ്രൈവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങി. കര്‍ണാടക സ്വദേശിയായ രാഘവേന്ദ്രക്കാണ്വാഹനത്തിനുള്ളില് കുടുങ്ങി പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ വാനില്‍ കുടുങ്ങിയ ഇയാളെ നിലമ്പൂരില്‍നിന്ന് അഗ്നി രക്ഷാ സേനയെത്തി ഹൈടോളിക് കട്ടര്‍ മെഷീന് ഉപയോഗിച്ച് സാഹസികമായാണ് പുറത്തെടുത്തത്. തുടര്‍ന്ന് ഇയാളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍പ്രവേശിപ്പിച്ചു. കാലുകള്‍ക്കും കൈക്കുമാണ് പരിക്ക്. ഇന്നലെ വൈകീട്ട് 3.30-ഓടെ കരിമ്പുഴ പാലത്തിന് സമീപമായിരുന്നു അപകടം.
ബസിന്റെ ഗ്ലാസ് തകര്‍ന്നെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വഴിക്കടവ്-തിരൂര്‍ റൂട്ടിലോടുന്ന ബസും നിലമ്പൂര്‍ ഭാഗത്തുനിന്ന് വരികയായിരുന്ന കര്‍ണാടക രജിസ്ട്രേഷനിലുള്ള മിനി പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.
അഗ്നി രക്ഷാ സേന നിലമ്പൂര്‍ യൂണിറ്റ് സ്റ്റേഷന് ഓഫീസര്‍ ബാബുരാജ്, അസി. സ്റ്റേഷന് ഓഫീസര്‍ യൂസഫലി, സീനിയര്‍ ഫയര്‍ ആൻഡ്് റെസ്ക്യൂ ഓഫീസര്‍ എ. മര്‍ക്കോസ് എന്നിവരുടെ നേത്യത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
Tags : Accident Nattuvishesham DistrictNews